Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightദുരിതാശ്വാസ സഹായം;...

ദുരിതാശ്വാസ സഹായം; സുഡാനിലേക്ക് കുവൈത്ത് ഏഴാമത്തെ വിമാനം അയച്ചു

text_fields
bookmark_border
relief assistance
cancel
camera_alt

കു​വൈ​ത്തി​ൽ നി​ന്ന് വി​മാ​ന​ത്തി​ൽ സാ​ധ​ന​ങ്ങ​ൾ ക​യ​റ്റു​ന്നു

കു​വൈ​ത്ത് സി​റ്റി: 10 ട​ൺ ദു​രി​താ​ശ്വാ​സ സ​ഹാ​യ​വു​മാ​യി സു​ഡാ​നി​ലേ​ക്ക് കു​വൈ​ത്ത് ഏ​ഴാ​മ​ത്തെ വി​മാ​നം അ​യ​ച്ചു. കു​വൈ​ത്തി​ൽ​നി​ന്നു​ള്ള സ​ഹാ​യം സു​ഡാ​നി​ലെ ജ​ന​ങ്ങ​ളു​ടെ ക​ഷ്ട​പ്പാ​ടു​ക​ൾ കു​റ​ക്കു​മെ​ന്ന് കു​വൈ​ത്ത് റെ​ഡ് ക്ര​സ​ന്റ് സൊ​സൈ​റ്റി പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് ആ​ൻ​ഡ് മീ​ഡി​യ മേ​ധാ​വി ഖാ​ലി​ദ് അ​ൽ സെ​യ്ദ് പ​റ​ഞ്ഞു. കു​വൈ​ത്തി​നും സു​ഡാ​നു​മി​ട​യി​ൽ ആ​വ​ശ്യ​മാ​യ സാ​മ​ഗ്രി​ക​ളു​ടെ വ​ര​വ് ഉ​റ​പ്പാ​ക്കാ​ൻ ദു​രി​താ​ശ്വാ​സ കാ​മ്പ​യി​ൻ എ​യ​ർ ബ്രി​ഡ്ജ് നി​ല​നി​ർ​ത്തു​മെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ആ​​ഭ്യ​​ന്ത​​ര​​സം​​ഘ​​ർ​​ഷം മൂ​​ലം ദു​​രി​​തം അ​​നു​​ഭ​​വി​​ക്കു​​ന്ന സു​​ഡാ​​ൻ ജ​​ന​​ത​​ക്ക് സ​ഹാ​യം എ​ത്തി​ക്കാ​ൻ കു​​വൈ​​ത്തി​​ന്റെ രാ​​ഷ്ട്രീ​​യ നേ​​തൃ​​ത്വം നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. സു​​ഡാ​​നി​​ലേ​​ക്ക് ഭ​​ക്ഷ​​ണ​​വും മെ​​ഡി​​ക്ക​​ൽ സാ​​മ​​ഗ്രി​​ക​​ളും എ​​ത്തി​​ക്കാ​​ൻ കു​​വൈ​​ത്ത് മ​​ന്ത്രി​​സ​​ഭ​യും തീ​​രു​​മാ​​നം എ​​ടു​​ത്തു. ഇ​​തി​​നു​​പി​​റ​​കെ​​യാ​​ണ് സ​​ഹാ​​യ​​വു​​മാ​​യി കു​വൈ​ത്തി​ൽ നി​ന്ന് ദു​രി​താ​ശ്വാ​സ സ​ഹാ​യ​വു​മാ​യി വി​​മാ​​ന​​ങ്ങ​ൾ പു​​റ​​പ്പെ​​ട്ട​​ത്. സു​​ഡാ​​നി​​ൽ ആ​​ഭ്യ​​ന്ത​​ര ക​​ല​​ഹം പൊ​​ട്ടി​​പ്പു​​റ​​പ്പെ​​ട്ട​​തി​​നു​​ശേ​​ഷം 70 ട​​ൺ ഭ​​ക്ഷ​​ണ​​വും വൈ​​ദ്യ​​സ​​ഹാ​​യ​​വും കു​​വൈ​​ത്ത് അ​​യ​​ച്ചി​​ട്ടു​​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SudanKuwaitrelief assistance
News Summary - relief assistance; Kuwait sends seventh plane to Sudan
Next Story