'ഹലാ കുവൈത്ത്' സംഗീത ആൽബം പ്രകാശനം
text_fields‘ഹലാ കുവൈത്ത്’ സംഗീത ആൽബം പ്രകാശനം ചെയ്യുന്നു
കുവൈത്ത് സിറ്റി: പ്രതീക്ഷ മ്യൂസിക്കൽ വേൾഡ് കുവൈത്ത് ഒരുക്കിയ സംഗീത ആൽബം 'ഹലാ കുവൈത്ത്' സാമൂഹിക പ്രവർത്തകൻ ആയ സിറാജ് കടയ്ക്കൽ, സോഷ്യൽ മീഡിയ താരങ്ങളായ സിതോജ്, ഫൈസൽ എന്നിവർ ചേർന്ന് പ്രകാശനം ചെയ്തു. കുവൈത്ത് ദേശീയ ദിനത്തോടനുബന്ധിച്ച് 25ഓളം മലയാളി കലാകാരന്മാർ ചേർന്ന് അണിയിച്ചൊരുക്കിയതാണ് ആൽബം. വി.എൽ. അനീഷ്കുമാർ ആണ് രചനയും സംഗീതവും നിർവഹിച്ചത്.
കുവൈത്തിലെ വിവിധ ഭാഗങ്ങളിൽ ചിത്രീകരിച്ച സംഗീത ആൽബം സംവിധാനം ചെയ്തത് മനോജ് കോന്നിയും രമേശ് ചന്ദ്രനും ചേർന്നാണ്. ഗാനം ആലപിച്ചത് ഖാലിദ്. ഓർക്കസ്ട്രേഷൻ ജോസ് ബാപ്പയ്യ. പ്രോഗ്രാം കോഓഡിനേറ്റർ പ്രകാശ് മണിമല, ശ്യാമ, സിന്ധുമോൾ എന്നിവരാണ്.

