Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവി​ങ്​​സ്​ കു​വൈ​ത്ത്...

വി​ങ്​​സ്​ കു​വൈ​ത്ത് ചാ​പ്റ്റ​ർ മെ​ഡി​ക്ക​ൽ ക്യാ​മ്പ് പോ​സ്​​റ്റ​ർ പ്ര​കാ​ശ​നം

text_fields
bookmark_border
വി​ങ്​​സ്​ കു​വൈ​ത്ത് ചാ​പ്റ്റ​ർ മെ​ഡി​ക്ക​ൽ ക്യാ​മ്പ് പോ​സ്​​റ്റ​ർ പ്ര​കാ​ശ​നം
cancel
camera_alt

വി​ങ്​​സ്​ കു​വൈ​ത്ത് സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പി​െൻറ പോ​സ്​​റ്റ​ർ പ്ര​കാ​ശ​നം ചെ​യ്യു​ന്നു

കു​വൈ​ത്ത്​ സി​റ്റി: തൃ​ക്ക​രി​പ്പൂ​ർ പാ​ലി​യേ​റ്റി​വ് കെ​യ​ർ സൊ​സൈ​റ്റി​യു​ടെ ഗ​ൾ​ഫ് ചാ​പ്റ്റ​റാ​യ വി​ങ്​​സ്​ കു​വൈ​ത്ത് ബ​ദ​ർ അ​ൽ സ​മ മെ​ഡി​ക്ക​ൽ സെൻറ​റു​മാ​യി സ​ഹ​ക​രി​ച്ച് ലോ​ക പാ​ലി​യേ​റ്റി​വ് ദി​നാ​ച​ര​ണ ഭാ​ഗ​മാ​യി മെ​ഡി​ക്ക​ൽ ക്യാ​മ്പ്​ ന​ട​ത്തു​ന്നു. ഒ​ക്ടോ​ബ​ർ എ​ട്ട്​ രാ​വി​ലെ ഏ​ഴു മു​ത​ൽ ഉ​ച്ച​ 12വ​രെ ഫ​ർ​വാ​നി​യ ബ​ദ​ർ അ​ൽ സ​മ മെ​ഡി​ക്ക​ൽ സെൻറ​റി​ൽ ന​ട​ത്തു​ന്ന സൗ​ജ​ന്യ മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന ക്യാ​മ്പി​െൻറ പോ​സ്​​റ്റ​ർ പ്ര​കാ​ശ​നം ന​ട​ത്തി. ബ​ദ​ർ അ​ൽ സ​മ ഹാ​ളി​ൽ ന​ട​ന്ന ല​ളി​ത​മാ​യ ച​ട​ങ്ങി​ൽ ബ​ദ​ർ അ​ൽ സ​മ ജ​ന​റ​ൽ മാ​നേ​ജ​ർ അ​ബ്​​ദു​ൽ റ​സാ​ഖി​ൽ​നി​ന്ന് വി​ങ്​​സ്​ കു​വൈ​ത്ത് ലൈ​ഫ് അം​ഗം സ​ലാം ക​ള​നാ​ട് പോ​സ്​​റ്റ​ർ സ്വീ​ക​രി​ച്ചു. വി​ങ്​​സ്​ കു​വൈ​ത്ത് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ന​ളി​നാ​ക്ഷ​ൻ ഒ​ള​വ​റ, അ​ദീ​ബ് ന​ങ്ങാ​ര​ത്ത്, മു​ഹ​മ്മ​ദ് ഷ​രീ​ഫ്, മി​സ്ഹ​ബ് മാ​ട​മ്പി​ല്ല​ത്ത്, യു.​പി. ഫി​റോ​സ്, പി.​പി. ഇ​ബ്രാ​ഹിം, സു​മേ​ഷ് ത​ങ്ക​യം തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു. ക്യാ​മ്പി​ലേ​ക്ക്‌ പേ​ര്‌ ര​ജി​സ്​​റ്റ​ർ ചെ​യ്യു​ന്ന​വ​ർ എ​ട്ടു മ​ണി​ക്കൂ​ർ ഫാ​സ്​​റ്റി​ങ്ങി​ൽ എ​ത്ത​ണം. ര​ജി​സ്​​ട്രേ​ഷ​ന്​ 96602365, 51114104, 60610733, 65629775 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ട​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Medical Camp Poster
News Summary - Release of Chapter Medical Camp Poster with Wings
Next Story