ഫിലിപ്പീൻസിൽ പിടിയിലായ പ്രതിയെ കുവൈത്തിലെത്തിച്ചു
text_fieldsകുവൈത്ത് സിറ്റി: ഇസ്ലാമിക് സ്റ്റേറ്റ് ഭീകരസംഘടനയുമായുള്ള ബന്ധത്തിെൻറ പേരിൽ ഫിലിപ്പീൻസിൽ പിടിയിലായ കുവൈത്ത് പൗരൻ അലി ഹുസൈൻ അൽ ദുഫൈരിയെ സ്വദേശത്തേക്ക് കൊണ്ടുവന്നു.
ഇയാളെ കൊണ്ടുവരുന്നതിനായി ആഭ്യന്തരമന്ത്രാലയത്തിലെ പ്രത്യേക സംഘം കഴിഞ്ഞ ദിവസം ഫിലിപ്പീൻസ് തലസ്ഥാനമായ മനിലയിലെത്തിയിരുന്നു. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ഇവരുടെ കൂടെ ദുഫൈരിയെ എത്തിച്ചുവെന്ന് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.
ഐ.എസ് പ്രവർത്തനങ്ങളിലേർപ്പെട്ടതുമായി ബന്ധപ്പെട്ട കേസിൽ കഴിഞ്ഞ വ്യാഴാഴ്ചയാണ് അലി ഹുസൈൻ അൽ ദുഫൈരിയും ഭാര്യ സിറിയൻ സ്വദേശിനി റഹ്ഫ സൈനയും ഫിലിപ്പീൻസിൽ കസ്റ്റഡിയിലായത്. കുവൈത്ത് രഹസ്യാന്വേഷണ വിഭാഗം നൽകിയ വിവരത്തിെൻറ അടിസ്ഥാനത്തിൽ ഫിലിപ്പീൻസ് ഇൻറലിജൻസ് വിഭാഗം മനിലയിലെ താമസസ്ഥലത്തുനിന്ന് ഇരുവരെയും പിടികൂടുകയായിരുന്നു.
ദുഫൈരിയുടെ ഫോൺ കാൾ പിന്തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇദ്ദേഹത്തിെൻറ സഹോദരനെയും സഹോദര പുത്രനെയും സഅദ് അബ്ദുല്ലയിലെ വീട്ടിൽനിന്ന് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരുമായി ചേർന്ന് സുലൈബീകാത്ത് ഉൾപ്പെടെ കുവൈത്തിെൻറ വിവിധ ഭാഗങ്ങളിൽ സ്ഫോടനങ്ങൾ നടത്താൻ ദുഫൈരി പദ്ധതിയിട്ടിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.
ഇയാളുടെ മറ്റൊരു സഹോദരനാണ് മാസങ്ങൾക്കുമുമ്പ് ഇറാഖിലെ യൂഫ്രട്ടീസ് തീരത്തുണ്ടായ ഏറ്റമുട്ടലിൽ കൊല്ലപ്പെട്ട ഐ.എസ് ഭീകരൻ അബൂ ജൻദൽ അൽ കുവൈത്തി. ഐ.എസ് ദൗത്യം ഏറ്റെടുത്ത ഹുസൈൻ ദുഫൈരി കമ്പനിയുടെ തൊഴിൽ വിസയിൽ ജനുവരിയിലാണ് ഫിലിപ്പീൻസിലെത്തിയത്.
ദുഫൈരിക്കെതിരായ കേസ് നടപടികൾ കുവൈത്ത് കോടതിയിൽ ഉടൻ ആരംഭി
ച്ചേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
