െഎ.എസ് ബന്ധം: ഹുസൈൻ അൽ ദുഫൈരിയുടെ പാസ്പോർട്ട് മരവിപ്പിച്ചു
text_fieldsകുവൈത്ത് സിറ്റി: ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധം സ്ഥാപിച്ചതിെൻറ പേരിൽ ഫിലിപ്പീൻസിൽ പിടിയിലായ കുവൈത്തി പൗരൻ ഹുസൈൻ അൽ ദുഫൈരിയുടെ പാസ്പോർട്ട് മരവിപ്പിച്ചു. വിദേശകാര്യമന്ത്രാലയം മനിലയിലെ കുവൈത്ത് എംബസിയുമായി ബന്ധപ്പെട്ടാണ് ഇതിനുള്ള നടപടിക്രമം പൂർത്തിയാക്കിയത്. ഫിലിപ്പീൻസ് വാർത്താമാധ്യമങ്ങളാണ് ഈ വിവരം പുറത്തുവിട്ടത്. മരവിപ്പിച്ച പാസ്പോർട്ടിന് പകരമായുള്ള താൽക്കാലിക യാത്രാ രേഖ ഉപയോഗിച്ച് ദുഫൈരിയെ കുവൈത്തിലേക്ക് കൊണ്ടുവരുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഐ.എസുമായി ബന്ധപ്പെട്ട കേസിലെ വിചാരണ നടപടികൾ കുവൈത്തിലെ കോടതിയിൽ അടിയന്തര പ്രാധാന്യത്തോടെ പരിഗണിക്കാനാണ് തീരുമാനം.
ഭീകരവാദ ബന്ധമുണ്ടെന്ന് രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് ഫിലിപ്പീൻസ് പൊലീസ് കഴിഞ്ഞ വ്യാഴാഴ്ചയാണ് ഹുസൈൻ ദുഫൈരിയെ ഭാര്യയോടൊപ്പം മലിനയിൽ കസ്റ്റഡിയിലെടുത്തത്. തുടർന്ന് നടന്ന പ്രാഥമിക ചോദ്യംചെയ്യലിൽ സുലൈബീകാത്ത്, അബ്ദലി എന്നിവയുൾപ്പെടെ രാജ്യത്തെ വിവിധ ഇടങ്ങളിൽ സ്ഫോടനങ്ങൾ സംഘടിപ്പിക്കാൻ ഇയാൾ പദ്ധതിയിട്ടിരുന്നതായി കണ്ടെത്തിയിരുന്നു. ഈ ആവശ്യാർഥം സഅദ് അൽ അബ്ദുല്ലയിലെ തെൻറ സഹോദരനുമായും സഹോദര പുത്രനുമായും ബന്ധപ്പെട്ടതിെൻറ തെളിവും ലഭിച്ചു. സൈബർ സെല്ലിെൻറ സഹായത്തോടെ രാജ്യസുരക്ഷാ വിഭാഗം ഇരുവരെയും സഅദ് അബ്ദുല്ലയിലെ വീട്ടിൽനിന്ന് പിടികൂടുകയായിരുന്നു. മാസങ്ങൾക്കുമുമ്പ് ഇറാഖിൽ കൊല്ലപ്പെട്ട അബൂജൻദൽ അൽ കുവൈത്തി എന്ന ഐ.എസ് ഭീകരെൻറ സഹോദരനാണ് ഹുസൈൻ അൽ ദുഫൈരി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
