റെജി ഭാസ്കറിെൻറ സംരംഭം: തുടർ പ്രവർത്തനങ്ങൾക്ക് സമിതി രൂപവത്കരിച്ചു
text_fieldsകുവൈത്ത് സിറ്റി: നാട്ടിൽ സംരംഭം തുടങ്ങി പ്രതിസന്ധിയിലായ കുവൈത്ത് പ്രവാസി റെജി ഭാസ് കറിന് പിന്തുണയർപ്പിച്ച് ചേർന്ന ജനകീയ കൂട്ടായ്മ തുടർപ്രവർത്തനങ്ങൾക്ക് സമിതി രൂപവത്കരിച്ചു. ഹമീദ് കേളോത്ത്, ചെസിൽ രാമപുരം, സത്താർ കുന്നിൽ, ഷൈജിത്ത്, വർഗീസ് പുതുക്കുളങ്ങര, മനോജ് ഉദയപുരം, അൻവർ സഇൗദ്, ബാബു ഫ്രാൻസിസ്, കൃഷ്ണൻ കടലുണ്ടി, ആസിഫ്, ബിനോയ് സെബാസ്റ്റ്യൻ, അസീസ് തിക്കോടി, ഖലീൽ റഹ്മാൻ, റസീന മുഹ്യുദ്ദീൻ, ശ്രീനീഷ്, അൻവർ സാദത്ത് എഴുവന്തല, ഹസൻകോയ, ഷൈനി ഫ്രാങ്ക്, ഷാഹുൽ ബേപ്പൂർ, മുനീർ അഹ്മദ്, സന്തോഷ് കോഴിക്കോട്, ഷെറിൻ മാത്യൂ, സണ്ണി മണർകാട്, നിജാസ് കാസിം, വിക്ടർ ജോസഫ്, രാഗേഷ്, പി.വി. നജീബ് എന്നിവരടങ്ങുന്നതാണ് കമ്മിറ്റി. ശനിയാഴ്ച വൈകീട്ട് 7.30ന് കമ്മിറ്റി അബ്ബാസിയ ഹൈഡൈൻ ഒാഡിറ്റോറിയത്തിൽ ആദ്യയോഗം ചേരും.
കഴിഞ്ഞ ദിവസം ചേർന്ന ജനകീയ കൂട്ടായ്മയിൽ കുവൈത്തിലെ സാമൂഹിക, സാംസ്കാരി പ്രവർത്തകരും സംഘടന നേതാക്കളും ഉൾപ്പെടെ നിരവധി പേർ പെങ്കടുത്തിരുന്നു. വിഷയം മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, വ്യവസായ മന്ത്രി ഉൾപ്പടെയുള്ളവരുടെ ശ്രദ്ധയിൽ കൊണ്ടുവന്ന് സർക്കാർ തലത്തിൽ സമ്മർദം ശക്തമാക്കുക, പ്രദേശക്കാരെ ഉൾപ്പെടുത്തി ജനകീയ കമ്മിറ്റി ഉണ്ടാകുക, പ്രാവാസികളിൽനിന്ന് ഒപ്പ് ശേഖരണം നടത്തി അധികാരികൾക്ക് സമർപ്പിക്കുക, ലോക കേരള സഭ, നോർക്ക, പ്രവാസി ബോർഡ് തുടങ്ങിയ സംവിധാനങ്ങളെ ഉപയോഗപ്പെടുത്തുക, പദ്ധതിയെ എതിർക്കുന്നവരെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിക്കുക തുടങ്ങിയ നിർദേശങ്ങൾ സംഗമത്തിൽ ഉയർന്നു.
യോഗത്തിലെ പൊതുനിർദേശങ്ങൾ
1. പ്രവാസികൾ നാട്ടിൽ നടത്തുന്ന നിക്ഷേപത്തിനും സംരംഭങ്ങൾക്കും സർക്കാർ തലത്തിൽ ഗാരൻറി ഉറപ്പുവരുത്തുക
2. പ്രവാസികളുടെ പദ്ധതികൾക്ക് സഹായ സഹകരണങ്ങൾ നൽകാൻ പ്രവാസി ഹെൽപ് ഡെസ്ക് സർക്കാർ തലത്തിൽ തുടങ്ങുക
3. പ്രവാസി നാട്ടുകാരനല്ല എന്ന നിലക്ക് പെരുമാറുന്ന ഉദ്യോഗസ്ഥ ലോബിക്കെതിരെയും ശക്തമായ പ്രക്ഷോഭങ്ങൾ നടത്തുക.
4. രാഷ്ട്രീയത്തിന് അതീതമായ ജനകീയ കൂട്ടായ്മകൾ ഉണ്ടാക്കി പൊതുവിഷയങ്ങളിൽ ഇടപെടുക
5. കക്ഷി രാഷ്ട്രീയത്തിന് അതീതമായി കൊടികുത്തൽ സംസ്കാരത്തിനെതിരെ നിയമനടപടി ആവശ്യപ്പെടുക.
6. പ്രവാസി വിഷയങ്ങളിൽ രാഷ്ട്രീയ പ്രസ്ഥാനങ്ങളെയും നേതാക്കളെയും അനുകൂല നിലപാട് എടുപ്പിക്കാൻ സമ്മർദം ചെലുത്തുക
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
