Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightമ​ഴ​ക്കെ​ടു​തി...

മ​ഴ​ക്കെ​ടു​തി വാ​ഹ​ന​ങ്ങ​ൾ കേ​ടു​വ​ന്ന​വ​ർ​ക്ക് 1000 ദീ​നാ​ർ വ​രെ ന​ഷ്​​ട​പ​രി​ഹാ​രം

text_fields
bookmark_border
മ​ഴ​ക്കെ​ടു​തി വാ​ഹ​ന​ങ്ങ​ൾ കേ​ടു​വ​ന്ന​വ​ർ​ക്ക് 1000 ദീ​നാ​ർ വ​രെ ന​ഷ്​​ട​പ​രി​ഹാ​രം
cancel

കു​വൈ​ത്ത് സി​റ്റി: ന​വം​ബ​റി​ൽ രാ​ജ്യ​ത്തു​ണ്ടാ​യ മ​ഴ​ക്കെ​ടു​തി​ക​ളി​ൽ വാ​ഹ​ന​ങ്ങ​ൾ​ക്ക് കേ​ടു​പാ​ടു​ ക​ൾ സം​ഭ​വി​ച്ച​വ​ർ​ക്ക് പ​ര​മാ​വ​ധി 1000 ദീ​നാ​ർ വ​രെ ന​ഷ്​​ട​പ​രി​ഹാ​രം ന​ൽ​കു​മെ​ന്ന് അ​ധി​കൃ​ത​ർ. പ്രാ​ദേ​ശി​ക പ​ത്ര​വു​മാ​യു​ള്ള അ​ഭി​മു​ഖ​ത്തി​ൽ മ​ഴ​ക്കെ​ടു​തി ദു​രി​താ​ശ്വാ​സ അ​തോ​റി​റ്റി വൃ​ത്ത​ങ്ങ​ളാ​ണ് ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്. ഇ​ൻ​ഷു​റ​ൻ​സ്​ ഓ​ഫി​സു​ക​ൾ, ജ​ന​റ​ൽ ട്രാ​ഫി​ക് ഡി​പ്പാ​ർ​ട്​​മ​​െൻറ്, വാ​ഹ​ന​പ​രി​ശോ​ധ​ന വി​ഭാ​ഗം എ​ന്നി​വ​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണി​ത്. അ​പേ​ക്ഷ​ക​രി​ൽ ഇ​തി​ന​കം 300 പേ​ർ​ക്ക് തു​ക വി​ത​ര​ണം ചെ​യ്ത​താ​യി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. കൃ​ഷി​യി​ട​ങ്ങ​ൾ​ക്കും റി​സോ​ർ​ട്ടു​ക​ൾ​ക്കും നാ​ശം പ​റ്റി​യ​തി​നു​ള്ള ന​ഷ്​​ട​പ​രി​ഹാ​ര ന​ട​പ​ടി​ക​ൾ വൈ​കാ​തെ ആ​രം​ഭി​ക്കും. അ​ടി​സ്​​ഥാ​ന ആ​വ​ശ്യ​ങ്ങ​ൾ എ​ന്ന​തി​നാ​ലാ​ണ് വീ​ടു​ക​ൾ, വാ​ഹ​ന​ങ്ങ​ൾ, വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ​ക്കു​ള്ള ന​ഷ്​​ട​പ​രി​ഹാ​രം ആ​ദ്യം പ​രി​ഗ​ണി​ച്ച​ത്. ന​ഷ്​​ടം തെ​ളി​യി​ക്കു​ന്ന ചി​ത്ര​ങ്ങ​ൾ, വി​ഡി​യോ​ക​ൾ എ​ന്നി​വ​ക്കു പു​റ​മെ പൊ​ലീ​സ്​ ക്ലി​യ​റ​ൻ​സ്​ പേ​പ്പ​റും അ​പേ​ക്ഷ​യോ​ടൊ​പ്പം ല​ഭ്യ​മാ​ക്ക​ണം. സ്​​ഥ​ല​ സാ​മ​ഗ്രി​ പ​രി​ശോ​ധനക്കുശേ​ഷ​മാ​കും ന​ഷ്​​ട​പ​രി​ഹാ​ര​ത്തു​ക നി​ശ്ച​യി​ക്കു​ക​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait newsreimbursement in Heavy flood and rain
News Summary - reimbursement in Heavy flood and rain, Kuwait news
Next Story