Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സൗന്ദര്യവർദ്ധക ചികിത്സകൾക്കുള്ള നിയന്ത്രണങ്ങൾ കർശനമാക്കി

text_fields
bookmark_border
സൗന്ദര്യവർദ്ധക ചികിത്സകൾക്കുള്ള നിയന്ത്രണങ്ങൾ കർശനമാക്കി
cancel

കുവൈത്ത് സിറ്റി: രാജ്യത്ത് സൗന്ദര്യവർദ്ധക ചികിത്സകൾക്കുള്ള നിയന്ത്രണങ്ങൾ ആരോഗ്യ മന്ത്രാലയം കർശനമാക്കി. പൊതു-സ്വകാര്യ മേഖലകളിലെ കോസ്‌മെറ്റിക് ശസ്ത്രക്രിയകൾക്കും അനുബന്ധ നടപടിക്രമങ്ങൾക്കുമുള്ള നിബന്ധനകളിൽ ഭേദഗതി വരുത്തി ആരോഗ്യമന്ത്രി ഡോ.അഹ്മദ് അൽ അവാധി ഉത്തരവിറക്കി. അംഗീകൃത വൈദ്യശാസ്ത്ര വിഭാഗങ്ങൾ, ഡോക്ടർമാരുടെ യോഗ്യതകൾ, അനുവദനീയമായ ചികിത്സാ നടപടിക്രമങ്ങൾ എന്നിവ ചികിൽസകൾക്ക് അനിവാര്യമാണ്. ലേസർ ഉപയോഗിക്കുന്ന നഴ്സിംഗ് ജീവനക്കാർക്ക് ലൈസൻസും അംഗീകൃത പരിശീലനവും നിർബന്ധമാക്കി.

മയക്കുമരുന്നുകളോ മാനസികോത്തേജക വസ്തുക്കളോ അടങ്ങിയ മരുന്നുകൾ, കുവൈത്തിൽ രജിസ്റ്റർ ചെയ്ത അന്താരാഷ്ട്ര വിമാനങ്ങളിലും കപ്പലുകളിലും ഇവയുടെ ഉപയോഗം, ചികിത്സാ-ഗവേഷണ ആവശ്യങ്ങൾക്കായി മയക്കുമരുന്ന് ഉൽപ്പാദിപ്പിക്കുന്ന സസ്യങ്ങളുടെ കൃഷി എന്നിവയിലും നിയന്ത്രണം നടപ്പിൽ വരുത്തി ആരോഗ്യമന്ത്രി ഉത്തരവുകൾ പുറപ്പെടുവിച്ചു.

ഇവയുടെ സംഭരണം, വിതരണം എന്നിവക്കും വ്യവസ്ഥകൾ ബാധകമാണ്. അതേസമയം, കർശനമായ സുരക്ഷാ-നിരീക്ഷണ നടപടികൾക്ക് വിധേയമായി, അംഗീകൃത വൈദ്യശാസ്ത്രപരമോ ശാസ്ത്രീയമോ ആയ ആവശ്യങ്ങൾക്കായി ലൈസൻസുള്ള സർക്കാർ-ഗവേഷണ സ്ഥാപനങ്ങളിൽ മാത്രമായി കൃഷി പരിമിതപ്പെടുത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story