Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകു​ട്ടി​ക​ളു​ടെ...

കു​ട്ടി​ക​ളു​ടെ കു​ത്തി​വെ​പ്പ്​ ര​ജി​സ്​​ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു

text_fields
bookmark_border
കു​ട്ടി​ക​ളു​ടെ കു​ത്തി​വെ​പ്പ്​ ര​ജി​സ്​​ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു
cancel

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ കു​ട്ടി​ക​ളു​ടെ കോ​വി​ഡ്​ പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ്​ ര​ജി​സ്​​ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു. 12 മു​ത​ൽ 15 വ​യ​സ്സ്​ വ​രെ​യു​ള്ള​വ​ർ​ക്കാ​ണ്​ സ്​​കൂ​ളു​ക​ളി​ൽ നേ​രി​ട്ടു​ള്ള അ​ധ്യ​യ​നം ആ​രം​ഭി​ക്കു​ന്ന​തി​ന്​ മു​ന്നോ​ടി​യാ​യി വാ​ക്​​സി​ൻ ന​ൽ​കു​ന്ന​ത്. ര​ജി​സ്​​ട്രേ​ഷ​ൻ ഒ​രു​മാ​സ​ത്തോ​ളം തു​ട​രു​മെ​ന്നാ​ണ്​ ക​ണ​ക്കു​കൂ​ട്ട​ൽ. കു​ത്തി​വെ​പ്പ്​ ആ​ഗ​സ്​​റ്റി​ലാ​ണ്​ ന​ട​ത്തു​ക.

ര​ജി​സ്​​റ്റ​ർ ചെ​യ്​​ത​​വ​ർ​ക്ക്​ മൊ​ബൈ​ൽ ഫോ​ണി​ൽ ടെ​ക്​​സ്​​റ്റ്​ മെ​സേ​ജാ​യി അ​പ്പോ​യ​ൻ​റ്​​മെൻറ്​ വി​വ​ര​ങ്ങ​ൾ അ​യ​ക്കും. സെ​പ്​​റ്റം​ബ​റി​ൽ സ്​​കൂ​ളു​ക​ളി​ൽ നേ​രി​ട്ട്​ അ​ധ്യ​യ​നം ആ​രം​ഭി​ക്കു​ന്ന​തി​ന്​ മു​ന്നോ​ടി​യാ​യാ​ണ്​ 12 വ​യ​സ്സി​നു​ മു​ക​ളി​ലു​ള്ള​വ​ർ​ക്ക്​ വാ​ക്​​സി​ൻ ന​ൽ​കു​ന്ന​ത്.

ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​വും വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​വും സം​യു​ക്ത​മാ​യാ​ണ്​ ഇ​തി​നാ​യു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ക്കു​ക. കു​ട്ടി​ക​ൾ​ക്ക്​ ഫൈ​സ​ർ വാ​ക്​​സി​നാ​ണ്​ ന​ൽ​കു​ക. 12 വ​യ​സ്സി​നു​ മു​ക​ളി​ലു​ള്ള കു​ട്ടി​ക​ൾ​ക്കു​ള്ള ഫൈ​സ​റി​െൻറ വാ​ക്​​സി​ന്​ യൂ​റോ​പ്യ​ൻ മെ​ഡി​സി​ൻ​സ്​ ഏ​ജ​ൻ​സി നേ​ര​േ​ത്ത അം​ഗീ​കാ​രം ന​ൽ​കി​യി​രു​ന്നു. അ​മേ​രി​ക്ക​യി​ലും കാ​ന​ഡ​യി​ലും കു​ട്ടി​ക​ൾ​ക്ക്​ പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ്​ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

12 വ​യ​സ്സി​നു​ മു​ക​ളി​ലു​ള്ള​വ​ർ​ക്ക്​ വാ​ക്​​സി​ൻ ന​ൽ​കു​ന്ന​തു​കൊ​ണ്ട്​ ആ​രോ​ഗ്യ​പ്ര​ശ്​​ന​ങ്ങ​ളി​ല്ലെ​ന്നാ​ണ്​ കു​വൈ​ത്തി​ലെ​യും ആ​രോ​ഗ്യ വി​ദ​ഗ്​​ധ​ർ വ്യ​ക്ത​മാ​ക്കു​ന്ന​ത്. ഏ​ക​ദേ​ശം ര​ണ്ടു​ ല​ക്ഷം കു​ട്ടി​ക​ൾ​ക്ക്​ വാ​ക്​​സി​ൻ ന​ൽ​കേ​ണ്ടി​വ​രു​മെ​ന്നാ​ണ്​ ക​ണ​ക്കു​കൂ​ട്ട​ൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covid vaccinationchildren's vaccination
News Summary - Registration of children's vaccination has started
Next Story