Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഗൾഫ്​ മാധ്യമം, ബദർ അൽ...

ഗൾഫ്​ മാധ്യമം, ബദർ അൽ സമ ഫ്രീഡം ക്വിസ്​ രജിസ്​ട്രേഷൻ ഇന്ന്​ അവസാനിക്കും

text_fields
bookmark_border
ഗൾഫ്​ മാധ്യമം, ബദർ അൽ സമ ഫ്രീഡം ക്വിസ്​ രജിസ്​ട്രേഷൻ ഇന്ന്​ അവസാനിക്കും
cancel

കു​വൈ​ത്ത്​ സി​റ്റി: ഗ​ൾ​ഫ്​ മാ​ധ്യ​മം കു​വൈ​ത്ത്, ബ​ദ​ർ അ​ൽ സ​മ മെ​ഡി​ക്ക​ൽ സെൻറ​റു​മാ​യി സ​ഹ​ക​രി​ച്ച്​ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ന​ട​ത്തു​ന്ന മെ​ഗാ വെ​ർ​ച്വ​ൽ ക്വി​സ്​ മ​ത്സ​ര​ത്തി​െൻറ ര​ജി​സ്​​ട്രേ​ഷ​ൻ ബു​ധ​നാ​ഴ്​​ച രാ​ത്രി 11ന്​ ​അ​വ​സാ​നി​ക്കും. ഇ​ന്ത്യ​യു​ടെ 75ാം സ്വാ​ത​ന്ത്ര്യ വാ​ർ​ഷി​കം, ഇ​ന്ത്യ -കു​വൈ​ത്ത്​ ന​യ​ത​ന്ത്ര ബ​ന്ധ​ത്തി​െൻറ 60ാം വാ​ർ​ഷി​കാ​ഘോ​ഷം എ​ന്നി​വ​യോ​ട​നു​ബ​ന്ധി​ച്ചാ​ണ്​​ ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ ര​ക്ഷാ​ക​ർ​തൃ​ത്വ​ത്തി​ൽ ക്വി​സ്​ മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

അ​ശ്വ​മേ​ധം എ​ന്ന ടെ​ലി​വി​ഷ​ൻ ഷോ​യി​ലൂ​ടെ പ്ര​ശ​സ്​​ത​നാ​യ ജി.​എ​സ്. പ്ര​ദീ​പ്​ ഗ്രാ​ൻ​ഡ്​ ഫി​നാ​ലെ​യി​ൽ ക്വി​സ്​ മാ​സ്​​റ്റ​റാ​കും. ലിം​ക ബു​ക്ക്​ ഒാ​ഫ്​ റെ​ക്കോ​ഡ്​​സി​ൽ ഇ​ടം​നേ​ടി​യ ജി.​എ​സ്. പ്ര​ദീ​പി​െൻറ അ​റി​വും അ​വ​ത​ര​ണ മി​ക​വും പ​രി​പാ​ടി​ക്ക്​ മി​ഴി​വേ​കും.

ഏ​ഴു മു​ത​ൽ ഒ​മ്പ​തു​ വ​രെ ക്ലാ​സി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ സ്​​ട്രീം ഒ​ന്നി​ലും പ​ത്തു മു​ത​ൽ 12 വ​രെ ക്ലാ​സി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ സ്​​ട്രീം ര​ണ്ടി​ലും ര​ജി​സ്​​റ്റ​ർ ചെ​യ്യാം. പ്രാ​ഥ​മി​ക റൗ​ണ്ട്​ ആ​ഗ​സ്​​റ്റ്​ 20നും ​സെ​മി ഫൈ​ന​ൽ ആ​ഗ​സ്​​റ്റ്​ 27നും ​ന​ട​ക്കും. സെ​പ്​​റ്റം​ബ​ർ മൂ​ന്നി​നാ​ണ്​ ഗ്രാ​ൻ​ഡ്​ ഫി​നാ​ലെ. വി​ജ​യി​ക​ളെ കാ​ത്തി​രി​ക്കു​ന്ന​ത്​ ആ​ക​ർ​ഷ​ക​മാ​യ സ​മ്മാ​ന​ങ്ങ​ളാ​ണ്.

ഗ്രാ​ൻ​ഡ്​ ഫി​നാ​ലെ​യി​ലും ഒാ​രോ 15 മി​നി​റ്റി​ലും പ്ര​ത്യേ​ക ചോ​ദ്യ​ത്തി​ലൂ​ടെ ​പൊ​തു​ജ​ന​ങ്ങ​ൾ​ക്ക്​ സ​മ്മാ​ന​ത്തി​ന്​ അ​വ​സ​ര​മു​ണ്ട്. www.madhyamam.com/kuwaitquiz എ​ന്ന ലി​ങ്കി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്യാം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്​ 65912616, 97957790 എ​ന്നീ ന​മ്പ​റു​ക​ളി​ലും kwtquiz@gmail.com എ​ന്ന മെ​യി​ലി​ലും ബ​ന്ധ​പ്പെ​ടാം.

ആ​ധു​നി​ക സാ​േ​ങ്ക​തി​ക​വി​ദ്യ​യു​ടെ സ​ഹാ​യ​ത്തോ​ടെ ന​ട​ത്തു​ന്ന ഇൗ ​മെ​ഗാ സെ​മി വെ​ർ​ച്വ​ൽ ഇ​വ​ൻ​റ്​ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ര​ക്ഷി​താ​ക്ക​ൾ​ക്കും അ​ധ്യാ​പ​ക​ർ​ക്കും പൊ​തു സ​മൂ​ഹ​ത്തി​നും പു​ത്ത​ൻ അ​നു​ഭ​വ​മാ​യി​രി​ക്കും. കേ​വ​ല ക്വി​സ്​ മ​ത്സ​രം എ​ന്ന​തി​ലു​പ​രി ഗം​ഭീ​ര എ​ജു​ടെ​യി​ൻ​മെൻറ്​ ഷോ ​ത​ന്നെ​യാ​യി​രി​ക്കും ഗ​ൾ​ഫ്​ മാ​ധ്യ​മം, ബ​ദ​ർ അ​ൽ സ​മ 'ഇ​ന്ത്യ@75 ഫ്രീ​ഡം ക്വി​സ്​'.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf MadhyamamFreedom QuizBadr Al Sama
News Summary - Registration for the Gulf Madhyamam, Badr Al Sama Freedom Quiz ends today
Next Story