പ്രാദേശിക സുരക്ഷ: കുവൈത്തിന് നാറ്റോയുടെ അഭിനന്ദനം
text_fieldsനാറ്റോ സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോൾട്ടൻ ബെർഗിന് കുവൈത്ത് അംബാസഡർ നവാഫ് അൽ ഇനേസി യോഗ്യതാപത്രം കൈമാറുന്നു
കുവൈത്ത് സിറ്റി: മേഖലയിലെ സുരക്ഷയും സുസ്ഥിരതയും നിലനിർത്തുന്നതിൽ കുവൈത്തിന്റെ പങ്കിനും പരിശ്രമത്തിനും നാറ്റോയുടെ അഭിനന്ദനം. നാറ്റോക്ക് കുവൈത്ത് നൽകിയ പിന്തുണക്കും നാറ്റോ സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോൾട്ടൻ ബെർഗ് നന്ദി അറിയിച്ചു. ബ്രസൽസിൽ കുവൈത്ത് അംബാസഡർ നവാഫ് അൽ ഇനേസിയുടെ യോഗ്യതാപത്ര സമർപ്പണ ചടങ്ങിനിടെയാണ് നാറ്റോ സെക്രട്ടറിയുടെ പരാമർശം. ചടങ്ങിൽ കുവൈത്ത് അംബാസഡർ എന്ന നിലയിലുള്ള യോഗ്യതാപത്രങ്ങൾ നവാഫ് അൽ എനിസി സമർപ്പിച്ചു. കുവൈത്ത് രാഷ്ട്രീയ നേതൃത്വം, വിദേശകാര്യ മന്ത്രി ശൈഖ് സലീം അബ്ദുല്ല അൽ ജാബർ അസ്സബാഹ് എന്നിവരുടെ ആശംസ അൽ എനിസി നാറ്റോ മേധാവിയെ അറിയിച്ചു.
വിവിധ തലങ്ങളിൽ ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിന് നാറ്റോയുമായി ചേർന്ന് പ്രവർത്തിക്കാനുള്ള ആഗ്രഹവും അൽ എനിസി പ്രകടിപ്പിച്ചു. ബ്രസൽസിലെ ഡിഫൻസ് അറ്റാഷെ മേജർ ജനറൽ ദഖീൽ ബാനി അൽ മുതൈരി, ഫസ്റ്റ് സെക്രട്ടറി ഇമാദ് അബ്ദുല്ല അൽ കന്ദരി എന്നിവരും യോഗ്യത പത്രിക സമർപ്പണ ചടങ്ങിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

