റെഡ് ക്രസന്റ് സൊസൈറ്റി യു.എൻ.എച്ച്.സി.ആർ പങ്കാളിത്തം ശക്തിപ്പെടുത്തും
text_fieldsകെ.ആർ.സി.എസ് ചെയർമാൻ അംബാസഡർ ഖാലിദ് അൽ മാഗെയിംസ് യു.എൻ.എച്ച്.സി.ആർ പ്രതിനിധി നിസ്രീൻ
റുബായയും ഉദ്യോഗസ്ഥർക്കൊപ്പം
കുവൈത്ത് സിറ്റി: കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി (കെ.ആർ.സി.എസ്) ചെയർമാൻ അംബാസഡർ ഖാലിദ് അൽ മാഗെയിംസ് ഐക്യരാഷ്ട്രസഭയുടെ അഭയാർഥി ഹൈക്കമീഷണർ (യു.എൻ.എച്ച്.സി.ആർ) പ്രതിനിധി നിസ്രീൻ റുബായനുമായി കൂടിക്കാഴ്ച നടത്തി. അഭയാർഥി പ്രതിസന്ധി സംരംഭങ്ങളിൽ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുള്ള വഴികൾ ഇരുവരും ചർച്ച ചെയ്തു.
ലോകമെമ്പാടുമുള്ള യുദ്ധങ്ങളും പ്രകൃതി ദുരന്തങ്ങളും മൂലം കുടിയിറക്കപ്പെട്ട അഭയാർഥികളെയും ആളുകളെയും സഹായിക്കുന്നതിൽ യു.എൻ.എച്ച്.സി.ആറിന്റെ ശ്രമങ്ങളെ ഖാലിദ് അൽ മാഗെയിംസ് പ്രശംസിച്ചു. മാനുഷികവും ദുരിതാശ്വാസപരവുമായ ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നതിനുള്ള കുവൈത്തിന്റെ പ്രതിബദ്ധതയും വ്യക്തമാക്കി.
ആഗോളതലത്തിൽ അഭയാർഥികളുടെ സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്ന ഏകോപനം വർധിപ്പിക്കുകയാണ് കൂടിക്കാഴ്ചയുടെ ലക്ഷ്യമെന്ന് റുബയാൻ പറഞ്ഞു. ഇതിനോട് ഗവൺമെന്റ്, സിവിൽ സ്ഥാപനങ്ങൾ വഴിയുള്ള കുവൈത്തിന്റെ തുടർച്ചയായ പങ്കാളിത്തത്തെ അവർ പ്രശംസിച്ചു.
ബംഗ്ലാദേശിലെ റോഹിംഗ്യൻ അഭയാർഥികൾക്ക് അവശ്യ സേവനങ്ങൾ നൽകുന്നതിൽ യു.എൻ.എച്ച്.സി.ആറിന്റെ ആഗോള ശ്രമങ്ങളിൽ കെ.ആർ.സി.എസിന്റെ പിന്തുണയും ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

