കുവൈത്ത് സിറ്റി: റമദാൻ മാസത്തിന് മുന്നോടിയായി യമനിലേക്ക് മൂന്നു ട്രക്ക് ഇൗത്തപ്പഴം അയച്ച് കുവൈത്ത് റെഡ് ക്രസൻറ് സൊസൈറ്റി. 60 ടൺ ഇൗത്തപ്പഴമാണ് യമനിലെ അഭയാർഥികൾക്കായി സൗദി വഴി കുവൈത്ത് അയച്ചത്.
യമനിലെ ജനങ്ങളുടെ ജീവിതനിലവാരം ഉയർത്താൻ ഇനിയും സഹായമുണ്ടാകുമെന്ന് കുവൈത്ത് റെഡ് ക്രസൻറ് സൊസൈറ്റി സെക്രട്ടറി ജനറൽ മഹാ അൽ ബർജാസ് വ്യക്തമാക്കി. യമന് നേരേത്ത കുവൈത്ത് പല ഘട്ടങ്ങളിലായി ലക്ഷക്കണക്കിന് ഡോളറിെൻറ സഹായം നൽകിയിട്ടുണ്ട്. ഇതുകൂടാതെ കുവൈത്തിെൻറ സഹായം ഉപയോഗിച്ച് യമനിൽ വലിയ തോതിൽ ദുരിതാശ്വാസ-പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്താൻ സാധിച്ചിട്ടുണ്ട്.
കുവൈത്ത് സർക്കാറും കുവൈത്ത് ആസ്ഥാനമായ സന്നദ്ധസംഘടനകളും നൽകുന്ന സഹായം ആഭ്യന്തര സംഘർഷം മൂലം അഭയാർഥികളായ യമനിലെ പതിനായിരങ്ങൾക്ക് വലിയ ആശ്വാസമാണ്.