രേഖകൾ പുതുക്കിയില്ല; 255 പേരുടെ താമസ വിലാസങ്ങള്‍ നീക്കി
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് പുതിയ വിലാസം അപ്ഡേറ്റ് ചെയ്യാത്തവരുടെ സിവില്‍ ഐ.ഡികളിലെ അഡ്രസുകള്‍ നീക്കം ചെയ്യുന്നത് തുടരുന്നു. കഴിഞ്ഞ ദിവസം 255 പേരുടെ താമസ വിലാസങ്ങള്‍ കൂടി നീക്കിയതായി അധികൃതര്‍ അറിയിച്ചു. കെട്ടിടങ്ങൾ പൊളിച്ചതിനെ തുടര്‍ന്നും ഉടമകൾ നൽകിയ വിവരങ്ങൾ അനുസരിച്ചുമാണ് നടപടിയെന്ന് പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ അറിയിച്ചു.
മേൽവിലാസം ക്രമപ്പെടുത്തൽ നടപടികളുടെ ഭാഗമായാണ് നടപടി. ഇതുവരെയായി ആയിരക്കണക്കിന് പേരുടെ അഡ്രസുകളാണ് നീക്കം ചെയ്തത്. രേഖകൾ നീക്കം ചെയ്യപ്പെട്ടവർ 30 ദിവസത്തിനകം പബ്ലിക് അതോറിറ്റി ഓഫിസ് സന്ദർശിച്ച് പുതിയ വിലാസങ്ങൾ രജിസ്റ്റർ ചെയ്യണം. നിശ്ചിത സമയപരിധിക്കുള്ളിൽ വിലാസങ്ങൾ അപ്ഡേറ്റ് ചെയ്തില്ലെങ്കിൽ 100 ദീനാർ പിഴ അടക്കമുള്ള നടപടികൾ സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

