ഉപഭോക്തൃ ചെലവില്‍ റെക്കോഡ് വർധന
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിലെ ഉപഭോക്തൃ ചെലവില്‍ റെക്കോഡ് വർധന രേഖപ്പെടുത്തിയതായി സെൻട്രൽ ബാങ്ക് റിപ്പോർട്ട്. 2024 ൽ ഉപഭോക്താക്കൾ ചെലവിട്ടത് 4781 കോടി ദീനാറാണ്. പൗരന്മാരുടെയും പ്രവാസികളുടെയും മൊത്തം ചെലവാണ് റെക്കോഡ് തുകയിലെത്തിയത്. 2023നെ അപേക്ഷിച്ച് 4.4 ശതമാനം വാർഷിക വർധനയാണ് രേഖപ്പെടുത്തിയത്.
ആഭ്യന്തരവും അന്തർ ദേശീയവുമായി വാണിജ്യ ഇടപാടുകളിൽ വർധനയുള്ളതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. എ.ടി.എം വഴിയുള്ള പണം പിൻവലിക്കൽ ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ഇലക്ട്രോണിക് പണമിടപാട് സജീവമായതാണ് ഇതിനു കാരണമെന്നാണ് വിലയിരുത്തൽ. ഓൺലൈൻ ഇടപാടുകളിൽ ഏറെ വളർച്ചയുണ്ടായതായി റിപ്പോർട്ടിൽ പറയുന്നു.
ഉയർന്ന ഉപഭോക്തൃ ചെലവ് രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയുടെ കരുത്തും ചലനാത്മകതയുമാണ് പ്രകടമാക്കുന്നതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

