കമറുദ്ദീൻ കൊട്ടിലുങ്ങലിനു യാത്രയയപ്പ് നൽകി
text_fieldsകമറുദ്ദീൻ കൊട്ടിലുങ്ങലിന് കുവൈത്ത് മാറഞ്ചേരി കൂട്ടായ്മയുടെ ഉപഹാരം കൈമാറുന്നു
കുവൈത്ത് സിറ്റി: പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്കു പോകുന്ന കുവൈത്ത് മാറഞ്ചേരി കൂട്ടായ്മ രക്ഷാധികാരി കമറുദ്ദീൻ കൊട്ടിലുങ്ങലിനും ഭാര്യ ശരീഫ കൊട്ടിലുങ്ങലിനും യാത്രയപ്പ് നൽകി.
ദജീജ് ഹൈത്തം റസ്റ്റാറന്റ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് റിയാസ് ജവാൻ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി കെ. അബ്ദുൽ നാസർ, മുൻ പ്രസിഡന്റ് മുസ്തഫ മാസ്റ്റർ, വൈസ് പ്രസിഡന്റ് ബി.പി. മൻസൂർ, സി.സി. ഷറഫു, ട്രഷറർ സതീഷ് കൂളത്ത്, എക്സിക്യൂട്ടിവ് അംഗങ്ങളായ കെ. മുഹമ്മദലി, സജി മുക്കാല, നാസർ തറക്കൽ, പ്രകാശൻ വടമുക്ക്, സജീർ വടമുക്ക് എന്നിവർ പങ്കെടുത്തു.
കമറുദ്ദീൻ കൊട്ടിലുങ്ങലിനെ മൊമെന്റോ നൽകി ആദരിച്ചു. ശരീഫ കമറുദ്ദീനുള്ള ഉപഹാരം ഇഫ അൽതാഫ്, രജീഷ സതീഷ് എന്നിവർ ചേർന്ന് നൽകി. ജനറൽ സെക്രട്ടറി അൽതാഫ് ഉസ്മാൻ സ്വാഗതവും ഇവന്റ് കോഓഡിനേറ്റർ സുഭാഷ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

