ഉല്ലാസ് കോവൂർ എം.എൽ.എക്ക് സ്വീകരണം നൽകി
text_fieldsകുവൈത്ത് സിറ്റി: ഇൻകാസ് കുവൈത്ത് ഓണാഘോഷ പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്നതിനായി എത്തിയ കുന്നത്തൂർ എം.എൽ.എ ഉല്ലാസ് കോവൂരിന് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വീകരണം നൽകി. എയർപോർട്ടിൽ എം.എൽ.എയെ ഇൻകാസ് കുവൈത്ത് ചെയർമാൻ രാജീവ് നടുവിലമുറി ഹാരമണിയിച്ച് സ്വീകരിച്ചു.
തോമസ് പള്ളിക്കൽ, അലക്സ് മാത്യു പുത്തൂർ, ജെയിംസ് വി കൊട്ടാരം, ബാബു പനമ്പള്ളി, മാത്യു ചെന്നിത്തല, കുര്യൻ തോമസ് പൈനും മൂട്ടിൽ, മധു മാഹി, ഷിജു ഓതറ, അലക്സ് മാനന്തവാടി, ഒസാമ വാഹിദ്, ബിജു അലക്സാണ്ടർ, ബിജു തയ്യിൽ കുമരകം, സുനിൽജിത് മണ്ണാർകാട്, സുമിത് സൈമൺ , രഞ്ചു ഗീവർഗ്ഗീസ്, ഗോവിന്ദ് സതിപാൽ, അവിനാഷ് മുരളി എന്നിവർ വിമാനത്താവളത്തിൽ എത്തി. വെള്ളിയാഴ്ച ഖൈത്താൻ രാജധാനി പാലസ് ഓഡിറ്റോറിയത്തിലാണ് ആഘോഷം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

