ഫാ. ഡോ. നൈനാൻ വി. ജോർജിനു സ്വീകരണം
text_fieldsഫാ.ഡോ. നൈനാൻ വി.ജോർജിനു കുവൈത്ത് വിമാനത്താവളത്തിൽ നൽകിയ സ്വീകരണം
കുവൈത്ത് സിറ്റി: കുവൈത്തിൽ എത്തിച്ചേർന്ന മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ചെങ്ങന്നൂർ ഭദ്രാസന വൈദികനും, പ്രഭാഷകനുമായ ഫാ.ഡോ. നൈനാൻ വി.ജോർജിന് വിമാനത്താവളത്തിൽ സ്വീകരണം നൽകി.
സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാ ഇടവക വികാരിയും, മാർ ബസേലിയോസ് മൂവ്മെന്റ് പ്രസിഡന്റുമായ ഫാ.ഡോ.ബിജു ജോർജ്ജ് പാറയ്ക്കൽ, സഹവികാരി ഫാ.ലിജു കെ.പൊന്നച്ചൻ, ഇടവക ട്രസ്റ്റി ജോജി പി. ജോൺ, സെക്രട്ടറി ജിജു പി.സൈമൺ, സഭാ മാനേജിങ് കമ്മിറ്റിയംഗം തോമസ് കുരുവിള, മാർ ബസേലിയോസ് മൂവ്മെന്റ് വൈസ് പ്രസിഡന്റ് ഷാജി വർഗീസ്, സെക്രട്ടറി തോമസ് മാത്യു, ട്രഷറർ ഷൈൻ ജോർജ്, കൺവൻഷൻ കൺവീനർ ബിനു ബെന്ന്യാം എന്നിവർ വിമാനത്താവളത്തിൽ എത്തി.
ഈമാസം 17,18, 20, 21 തീയതികളിൽ അബ്ബാസിയ സെന്റ് ബസേലിയോസ് ചാപ്പൽ, സാൽമിയ സെന്റ് മേരീസ് ചാപ്പൽ എന്നിവിടങ്ങളിൽ നടക്കുന്ന മാർ ബസേലിയോസ് മൂവ്മെന്റ് കൺവൻഷനും ധ്യാനയോഗത്തിനും ഫാ.ഡോ. നൈനാൻ വി.ജോർജ് നേതൃത്വം നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

