ഫായിസിന് കാംവ സ്വീകരണം നൽകി
text_fieldsഫായിസ് അഷ്റഫ് അലിക്ക് കാംവ നൽകിയ സ്വീകരണത്തിൽ മെമന്റോ കൈമാറുന്നു
കുവൈത്ത് സിറ്റി: സൈക്കിൾ യാത്രികൻ ഫായിസ് അഷ്റഫ് അലിക്ക് കുവൈത്ത് അത്തോളി മുസ്ലിം വെൽഫയർ അസോസിയേഷൻ (കാംവ) സ്വീകരണം നൽകി ആദരിച്ചു. ഫർവാനിയ മെട്രോ മെഡിക്കൽ കെയർ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് ഹസ്സൻ ചാലക്കൽ അധ്യക്ഷത വഹിച്ചു. മുൻ പ്രസിഡന്റ് സി.കെ. ആരിഫ് ഉദ്ഘാടനം ചെയ്തു. ഫായിസിന് രക്ഷാധികാരി എസ്.എം. മുഹമ്മദ് ഷെരീഫ് മെമന്റോയും ഹസ്സൻ ചാലക്കൽ ഉപഹാരവും കൈമാറി.
യാത്രയിലെ അനുഭവങ്ങൾ ഫായിസ് സദസ്സുമായി പങ്കുവെച്ചു. എ.കെ. ഹുസൈൻ, എച്ച്.എം. ഫൈസൽ, കെ.പി. നാസർ, കെ.പി. റിയാസ് തുടങ്ങിയവർ ആശംസകൾ നേർന്നു. ഇർഫാൻ ഷാക്കിർ ഖിറാഅത്ത് നിർവഹിച്ചു. എം.കെ. സെക്രട്ടറി സുജാഹുദ്ദീൻ സ്വാഗതവും ട്രഷറർ സി.പി. ഷാക്കിർ നന്ദിയും പറഞ്ഞു.

