ജെസീറ്റ മരിയ ചൂനാടിന് സ്വീകരണം നൽകി
text_fieldsസിറോ മലബാർ കൾച്ചറൽ അസോസിയേഷൻ കുവൈത്തിന്റെ നേതൃത്വത്തിൽ പുതുതായി സന്യാസ ജീവിതത്തിലേക്ക് പ്രവേശിച്ച ജെസീറ്റ മരിയ ചൂനാടിന് നൽകിയ സ്വീകരണം
കുവൈത്ത് സിറ്റി: സിറോ മലബാർ കൾച്ചറൽ അസോസിയേഷൻ കുവൈത്തിന്റെ നേതൃത്വത്തിൽ പുതുതായി സന്യാസ ജീവിതത്തിലേക്ക് പ്രവേശിച്ച ജെസീറ്റ മരിയ ചൂനാടിനെ ആദരിച്ചു.
കുവൈത്തിൽ ഈ വർഷം ആദ്യ കുർബാന സ്വീകരിച്ച നൂറോളം ബാലദീപ്തി കുട്ടികൾ ചേർന്നാണ് സ്വീകരണച്ചടങ്ങ് ഒരുക്കിയത്. ഫഹാഹീൽ ഏരിയ മുൻ ബാലദീപ്തി കൺവീനറായിരുന്നു ജെസീറ്റ. എസ്.എം.സി.എ ഫഹാഹീൽ ഏരിയ സെക്രട്ടറി അനിൽ സക്കറിയ വിശിഷ്ടാതിഥികളെ വേദിയിലേക്ക് ക്ഷണിച്ചു.
കേന്ദ്ര പ്രസിഡന്റ് സാൻസിലാൽ പാപ്പച്ചൻ ചക്യാത്ത് അധ്യക്ഷത വഹിച്ച യോഗത്തിൽ സിറോ മലബാർ എപ്പിസ്കോപ്പൽ വികാർ ഫാ.ജോണി ലോണിസ് മഴുവഞ്ചേരി മുഖ്യപ്രഭാഷണം നടത്തി. കാർമൽ സ്കൂൾ പ്രിൻസിപ്പൽ റവ. സി. ക്രിസ്റ്റി മരിയ, ഫാ. സന്തോഷ്, വിവിധ ഏരിയ കൺവീനർമാരായ സന്തോഷ് ജോസഫ്, ജിസ്‌മോൻ ജോസ്, ബോബി തോമസ്, സുനിൽ തോമസ്, ബാലദീപ്തി ട്രഷറർ അമല സോണി, മുൻ പ്രസിഡന്റ് ബിജോയ് പാലക്കുന്നേൽ എന്നിവർ സംസാരിച്ചു.
ജോയന്റ് സെക്രട്ടറി ജിജിമോൻ കുരിയാല സ്വാഗതവും ട്രഷറർ ജോസ് മത്തായി നന്ദിയും പറഞ്ഞു.