ഹസ്സൻകോയക്ക് കോഴിക്കോട് ജില്ല അസോസിയേഷൻ സ്വീകരണം
text_fieldsകോഴിക്കോട് ജില്ല അസോസിയേഷൻ സ്ഥാപക അംഗവും സാമൂഹിക പ്രവർത്തകനുമായ
ഹസ്സൻകോയക്ക് സംഘടന നൽകിയ സ്വീകരണം
കുവൈത്ത് സിറ്റി: സ്വകാര്യ സന്ദർശത്തിനായി കുവൈത്തിലെത്തിയ കോഴിക്കോട് ജില്ല അസോസിയേഷൻ സ്ഥാപക അംഗവും സാമൂഹിക പ്രവർത്തകനുമായ ഹസ്സൻകോയക്ക് കോഴിക്കോട് ജില്ല അസോസിയേഷൻ കുവൈത്ത് സ്വീകരണം നൽകി. അബ്ബാസിയ സംസം ഹാളിൽ നടന്ന ചടങ്ങിൽ അസോസിയേഷൻ പ്രസിഡന്റ് രാഗേഷ് പറമ്പത്ത് അധ്യക്ഷത വഹിച്ചു.
രക്ഷാധികാരികളായ ടി.കെ. അബ്ദുൽ നജീബ്, ആർ.ബി. പ്രമോദ്, ട്രഷറർ സി. ഹനീഫ്, മഹിളാവേദി പ്രസിഡന്റ് ഹസീന അഷ്റഫ്, സെക്രട്ടറി ടി.എസ്. രേഖ, അസോസിയേഷൻ വൈസ് പ്രസിഡന്റ് പി.വി. നജീബ്, ജോയന്റ് ട്രഷറർ ടി.വി. അസ്ലം, കാരുണ്യം സെക്രട്ടറി സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു. ഓർഗനൈസിങ് സെക്രട്ടറി ഒ.എം. സന്തോഷ് സ്വാഗതവും നിർവാഹകസമിതി അംഗം മുസ്തഫ മൈത്രി നന്ദിയും പറഞ്ഞു

