ഡോ. ശറഫുദ്ദീൻ കടമ്പോട്ടിന് സ്വീകരണം നൽകി
text_fieldsശാന്തി സദനം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിഹാബിലിറ്റേഷൻ ആൻഡ് അഡ്വാൻസ്ഡ് സ്റ്റഡീസ് (സിറാസ്)
ഡയറക്ടർ ഡോ. ഷറഫുദ്ദീൻ കടമ്പോട്ട്, സെക്രട്ടറി എം.ടി. ഹമീദ് എന്നിവർക്ക് കുവൈത്തിൽ
നൽകിയ സ്വീകരണം
കുവൈത്ത് സിറ്റി: ഹ്രസ്വ സന്ദർശനാർഥം കുവൈത്തിലെത്തിയ പ്രമുഖ സൈക്കോളജിസ്റ്റും ശാന്തി സദനം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിഹാബിലിറ്റേഷൻ ആൻഡ് അഡ്വാൻസ്ഡ് സ്റ്റഡീസ് (സിറാസ്) ഡയറക്ടറുമായ ഡോ. ഷറഫുദ്ദീൻ കടമ്പോട്ടിനും സെക്രട്ടറി എം.ടി. ഹമീദിനും സിറാസ് കുവൈത്ത് ചാപ്റ്റർ ഭാരവാഹികളും സഹകാരികളും ചേർന്ന് വിമാനത്താവളത്തിൽ ഊഷ്മള സ്വീകരണം നൽകി. അബ്ദുൽ റസാഖ് നദ്വി, എ.കെ. ജമാൽ, ഐ.കെ. ഗഫൂർ, യൂനുസ് സലിം, മുനീർ, അബ്ദുൽ വാഹിദ്, പി.ടി. ശരീഫ് എന്നിവർ സ്വീകരണത്തിന് നേതൃത്വം നൽകി.
വെള്ളിയാഴ്ച വൈകിട്ട് ആറിന് സിറാസ് കുവൈത്ത് ചാപ്റ്റർ സംഘടിപ്പിക്കുന്ന യോഗത്തിൽ ഉൾപ്പെടെ ഏതാനും പൊതു പരിപാടിയിൽ ഡോ. ശറഫുദ്ദീൻ സംബന്ധിക്കും. ബുദ്ധിപരവും മാനസികവുമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികളുടെ സമഗ്രവികസനത്തിനും അനാഥരായ ഭിന്നശേഷിക്കാരുടെ മാതൃകാപരമായ സംരക്ഷണത്തിനും പുനരധിവാസത്തിനും ഭിന്നശേഷി മേഖലയിലെ ഗവേഷണത്തിനും വിദ്യാസദനം എജുക്കേഷനൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിന് കീഴിൽ കോഴിക്കോട് ജില്ലയിലെ മേപ്പയ്യൂരിൽ ആരംഭിക്കുന്ന സ്ഥാപനത്തിന്റെ പ്രചാരണാർഥമാണ് ഇവർ കുവൈത്തിലെത്തിയത്.
ഭിന്നശേഷി മേഖലയിലെ ഏഷ്യയിലെ തന്നെ ഒന്നാം നിര സ്ഥാപനമാണ് സിറാസ് മേപ്പയൂരിൽ വിഭാവനം ചെയ്യുന്നത്. 99138964 എന്ന നമ്പറിൽ ഇവരെ ബന്ധപ്പെടാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

