Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightറ​സ്റ്റാ​റ​ന്റ്,...

റ​സ്റ്റാ​റ​ന്റ്, ക​ഫ​റ്റീ​രി​യ ജീ​വ​ന​ക്കാ​രെ ആ​ദ​രി​ക്കും

text_fields
bookmark_border
റ​സ്റ്റാ​റ​ന്റ്, ക​ഫ​റ്റീ​രി​യ ജീ​വ​ന​ക്കാ​രെ ആ​ദ​രി​ക്കും
cancel

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ൽ ദീ​ർ​ഘ​കാ​ലം റ​സ്റ്റാ​റ​ന്റ്, ക​ഫ​റ്റീ​രി​യ മേ​ഖ​ല​ക​ളി​ൽ ജോ​ലി​ചെ​യ്യു​ന്ന മ​ല​യാ​ളി ജീ​വ​ന​ക്കാ​രെ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ കു​വൈ​ത്ത് ആ​ദ​രി​ക്കും. പ്ര​വാ​സി വെ​ൽ​ഫെ​യ​ർ കു​വൈ​ത്ത് പ​ത്താം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ് റ​സ്റ്റാ​റ​ന്റ്, ക​ഫ​റ്റീ​രി​യ ജീ​വ​ന​ക്കാ​രെ ആ​ദ​രി​ക്കു​ന്ന​ത്.

സ്വ​ന്തം കു​ടും​ബ​ത്തി​ന് കൈ​ത്താ​ങ്ങാ​കു​ന്ന​തോ​ടൊ​പ്പം പ്ര​വാ​സി​ക​ളെ അ​ന്ന​മൂ​ട്ടി തൊ​ഴി​ലി​ലൂ​ടെ സാ​മൂ​ഹി​ക സേ​വ​നം കൂ​ടി നി​ർ​വ​ഹി​ക്കു​ന്ന​വ​രാ​ണ് റ​സ്റ്റാ​റ​ന്റ് മേ​ഖ​ല​ക​ളി​ൽ ജോ​ലി​ചെ​യ്യു​ന്ന​വ​ർ എ​ന്ന​ത് ക​ണ​ക്കി​ലെ​ടു​ത്താ​ണ് ആ​ദ​രം. 35 വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി ഈ ​മേ​ഖ​ല​യി​ൽ ജോ​ലി​ചെ​യ്യു​ന്ന​വ​ർ​ക്ക് വി​വ​ര​ങ്ങ​ൾ സ​മ​ർ​പ്പി​ക്കാം.

തി​ര​ഞ്ഞെ​ടു​ക്കു​ന്ന​വ​രെ ഫെ​ബ്രു​വ​രി 25ന് ​അ​ബ്ബാ​സി​യ ഇ​ന്ത്യ​ൻ സെ​ൻ​ട്ര​ൽ സ്കൂ​ളി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​വാ​സി വെ​ൽ​ഫെ​യ​ർ പ​ത്താം വാ​ർ​ഷി​ക പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ ആ​ദ​രി​ക്കും. ജീ​വ​ന​ക്കാ​ർ​ക്ക് സ്വ​ന്ത​മാ​യോ സു​ഹൃ​ത്തു​ക്ക​ൾ​ക്കോ പേ​രു വി​വ​ര​ങ്ങ​ൾ സ​മ​ർ​പ്പി​ക്കാം.

bit.ly/pwk_honoring എ​ന്ന ലി​ങ്കി​ലാ​ണ് ര​ജി​സ്റ്റ​ർ ചെ​യ്യേ​ണ്ട​ത്. അ​വ​സാ​ന തീ​യ​തി ഫെ​ബ്രു​വ​രി 23. സം​ഘ​ട​ന മു​ൻ​വ​ർ​ഷ​ങ്ങ​ളി​ൽ ടാ​ക്സി ഡ്രൈ​വ​ർ​മാ​ർ​ക്കും ന​ഴ്സു​മാ​ർ​ക്കും ആ​ദ​ര​വ് ന​ൽ​കി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cafeteriaworkersrestaurantKuwait News
News Summary - reataurant and cafereteria workers will be welcomed
Next Story