റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ഒരു വര്‍ഷത്തിനിടെ 29 ശതമാനം ഇടിവ്
text_fieldsകുവൈത്ത് സിറ്റി: കുവൈത്തില്‍ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ഒരു വര്‍ഷത്തിനിടെ 29 ശതമാനം ഇടിവുണ്ടായതായി റിപ്പോര്‍ട്ട്. 2016 നവംബര്‍ വരെയുള്ള കണക്കാണിത്. 2015 നവംബറുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ നവംബറിലെ വസ്തുവില്‍പനയില്‍ 38 ശതമാനം കുറവുണ്ടായെന്നാണ് കുവൈത്ത് ഫിനാന്‍സ് ഹൗസ് (ബൈതക്) റിപ്പോര്‍ട്ടില്‍ പറയുന്നത്. കഴിഞ്ഞ മാസം 232 മില്യന്‍ ദീനാറിന്‍െറ വില്‍പനയാണുണ്ടായത്. നവംബറില്‍ പ്രവൃത്തിദിനം മാത്രം കണക്കിലെടുക്കുമ്പോള്‍ പ്രതിദിനം ശരാശരി 10.5 മില്യന്‍ ദീനാറിന്‍െറ വില്‍പനയുണ്ടായി.
ഇത് ഈ വര്‍ഷത്തിന്‍െറ രണ്ടാം പകുതിയിലെ ഉയര്‍ന്ന നിരക്കാണ്. എണ്ണ വിലക്കുറവിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയാണ് രാജ്യത്ത് റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ തളര്‍ച്ച അനുഭവപ്പെടാന്‍ കാരണം. കുവൈത്ത് സ്റ്റോക് എക്സ്ചേഞ്ചിന്‍െറ വിലസൂചിക റിയല്‍ എസ്റ്റേറ്റ് മേഖലയിലെ നിക്ഷേപകര്‍ക്ക് ആശങ്ക സമ്മാനിക്കുന്നു. രാജ്യവ്യാപകമായി പുതിയ കെട്ടിടങ്ങളും സമുച്ചയങ്ങളും ഉയരുന്നുണ്ടെങ്കിലും ആവശ്യക്കാരുടെ കുറവ് കാരണം പലതും കാലിയാണ്.
നിക്ഷേപകരില്‍നിന്ന് ഓഹരി സ്വീകരിച്ചും ബാങ്ക് വായ്പയെടുത്തും വന്‍ കെട്ടിടങ്ങള്‍ പണിതിട്ട് താമസക്കാരെ കിട്ടാതെ പ്രയാസപ്പെടുന്ന അനുഭവമാണ് പലര്‍ക്കുമുള്ളത്. താമസക്കാരെ കിട്ടാത്തതു കാരണം പാര്‍പ്പിട സമുച്ചയങ്ങള്‍ക്ക് മുകളില്‍ ആവശ്യക്കാരെ തേടിയുള്ള പരസ്യബോര്‍ഡുകള്‍ അടുത്തകാലത്ത് കൂടിയിട്ടുണ്ട്. വന്‍ ലാഭം പ്രതീക്ഷിച്ച് ഭീമമായ തുക ചെലവഴിച്ചിട്ടും മുടക്കുമുതല്‍ തിരിച്ചുപിടിക്കാന്‍ പ്രയാസപ്പെടുകയാണ് പല നിക്ഷേപകരുമെന്നാണ് റിപ്പോര്‍ട്ട്. സര്‍ക്കാര്‍ പൊതുചെലവ് വെട്ടിക്കുറച്ചത് വിപണിയിലെ പണമൊഴുക്കിനെ പ്രതികൂലമായി ബാധിച്ചെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.