റിയൽ എസ്റ്റേറ്റ്; നിയമലംഘനങ്ങൾക്കെതിരെ കർശന നടപടി
text_fieldsപ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹിന്റെ അധ്യക്ഷതയിൽ ചേർന്ന
മന്ത്രിസഭ യോഗം
കുവൈത്ത് സിറ്റി: ജലീബ് അൽ ഷുയൂഖ്, ഖൈത്താൻ എന്നിവിടങ്ങളിലെ വ്യാപകമായ റിയൽ എസ്റ്റേറ്റ് നിയമലംഘനങ്ങൾക്കെതിരെ നടപ്പാക്കിയ നടപടികളുടെ പുരോഗതി മന്ത്രിസഭ പരിശോധിച്ചു. നിയമം ഉറപ്പാക്കുന്നതിനും രണ്ട് മേഖലകളിലും റിയൽ എസ്റ്റേറ്റ്, വാണിജ്യ ലംഘനങ്ങൾ തടയുന്നതിനുമായി സുരക്ഷാ പരിശോധനകൾ ശക്തമാക്കിയതായി ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സഊദ് അസ്സബാഹ് മന്ത്രിസഭയെ അറിയിച്ചു.
യോഗത്തിൽ പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹ് അധ്യക്ഷത വഹിച്ചു.
ദേശീയ ഹരിത സംരംഭത്തെ പിന്തുണച്ച് വിവിധ സ്ഥാപനങ്ങളും സ്വകാര്യ സ്ഥാപനങ്ങളും നൽകിയ സംഭാവനകളെക്കുറിച്ചുള്ള മന്ത്രിതല പൊതു സേവന സമിതിയുടെ റിപ്പോർട്ട് മന്ത്രിസഭ പരിശോധിച്ചു. രാജ്യവ്യാപകമായി റോഡുകളും പ്രദേശങ്ങളും സൗന്ദര്യവത്കരിക്കാനുള്ള ശ്രമങ്ങൾക്ക് നൽകിയ സംഭാവനകൾക്ക് യോഗം നന്ദി അറിയിച്ചു.
ദേശീയ സമിതി കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ ചില വ്യക്തികളുടെ കുവൈത്ത് പൗരത്വം പിൻവലിക്കാനുള്ള തീരുമാനത്തിനും മന്ത്രിസഭ അംഗീകാരം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

