Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightറി​യ​ൽ...

റി​യ​ൽ എ​സ്​​റ്റേ​റ്റ്​ ത​ട്ടി​പ്പ്​:ശ​ക്​​ത​മാ​യ ന​ട​പ​ടി​ക​ളു​മാ​യി വാ​ണി​ജ്യ മ​ന്ത്രാ​ല​യം

text_fields
bookmark_border
റി​യ​ൽ എ​സ്​​റ്റേ​റ്റ്​ ത​ട്ടി​പ്പ്​:ശ​ക്​​ത​മാ​യ ന​ട​പ​ടി​ക​ളു​മാ​യി വാ​ണി​ജ്യ മ​ന്ത്രാ​ല​യം
cancel

കു​വൈ​ത്ത്​ സി​റ്റി: രാ​ജ്യ​ത്ത്​ റി​യ​ൽ എ​സ്​​റ്റേ​റ്റ്​ ത​ട്ടി​പ്പ്​ ത​ട​യു​ന്ന​തി​ന്​ വാ​ണി​ജ്യ മ​ന്ത ്രാ​ല​യം ന​ട​പ​ടി​ക​ൾ ശ​ക്​​ത​മാ​ക്കി. റെ​സി​ഡ​ൻ​ഷ്യ​ൽ യൂ​നി​റ്റ്​ വി​ൽ​പ​ന​യും മാ​ർ​ക്ക​റ്റി​ങ്ങും ന​ട​ത ്തി​വ​ന്ന ഏ​താ​നും ക​മ്പ​നി​ക​ളു​ടെ ലൈ​സ​ൻ​സ്​ അ​ധി​കൃ​ത​ർ മ​ര​വി​പ്പി​ച്ചു. സു​താ​ര്യ​മ​ല്ലാ​ത്ത ഇ​ട​പാ​ടു​ക​ളു​ടെ പേ​രി​ലാ​ണ്​ ന​ട​പ​ടി. അ​ഞ്ചു​ വ്യ​ക്​​തി​ക​ൾ​ക്കും വാ​ണി​ജ്യ ഇ​ട​പാ​ടു​ക​ൾ ന​ട​ത്തു​ന്ന​തി​ൽ​നി​ന്ന്​ വി​ല​ക്ക്​ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

നി​യ​മാ​നു​സൃ​ത​മാ​യ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​യെ​ന്ന രീ​തി​യി​ലാ​ണ്​ ഇ​വ​ർ​ക്ക്​ വി​ല​ക്ക്​ ഏ​ർ​പ്പെ​ടു​ത്തി​യ​ത്. ഇ​വ​ർ​ക്ക്​ പ​ങ്കാ​ളി​ത്ത​മു​ള്ള ക​മ്പ​നി​ക​ൾ​ക്കെ​തി​രെ​യും സ​ഹ​ക​രി​ക്കു​ന്ന വ്യ​ക്​​തി​ക​ൾ​ക്കെ​തി​രെ​യും ന​ട​പ​ടി​യു​ണ്ടാ​വും. ഇ​തു​വ​രെ മൊ​ത്തം 13 ക​മ്പ​നി​ക​ളു​ടെ ലൈ​സ​ൻ​സ്​ മ​ര​വി​പ്പി​ച്ചു, 26 വ്യ​ക്​​തി​ക​ളെ ചോ​ദ്യം ചെ​യ്​​തു. റി​യ​ൽ എ​സ്​​റ്റേ​റ്റ്​ ത​ട്ടി​പ്പ്​ കേ​സു​ക​ളി​ൽ ഒ​രി​ക്ക​ൽ പ്ര​തി​യാ​യ​വ​ർ ന​ട​ത്തു​ന്ന എ​ല്ലാ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളും മ​ന്ത്രാ​ല​യം സൂ​ക്ഷ്​​മ​മാ​യി നി​രീ​ക്ഷി​ക്കു​ന്നു​ണ്ട്. ​അ​ന്വേ​ഷ​ണ ഭാ​ഗ​മാ​യി മ​ര​വി​പ്പി​ച്ച ലൈ​സ​ൻ​സു​ക​ൾ, കേ​സു​ക​ൾ പൂ​ർ​ത്തി​യാ​യി നി​ര​പ​രാ​ധി​ത്വം തെ​ളി​യു​ന്ന മു​റ​ക്ക്​ ഒ​ഴി​വാ​ക്കി​ക്കൊ​ടു​ക്കും. അ​തേ​സ​മ​യം, ത​ട്ടി​പ്പ്​ ന​ട​ത്തി​യ​വ​രു​ടെ സ്വ​ത്തു​വ​ക​ക​ൾ ക​ണ്ടു​കെ​ട്ടി ഇ​ര​ക​ളാ​ക്ക​പ്പെ​ട്ട​വ​ർ​ക്ക്​ ന​ഷ്​​ട​പ​രി​ഹാ​രം ല​ഭ്യ​മാ​ക്കാ​നും മ​ന്ത്രാ​ല​യം ന​ട​പ​ടി സ്വീ​ക​രി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:real estategulf newsmalayalam news
News Summary - real estate-kuwait-gulf news
Next Story