Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightറിയൽ എസ്റ്റേറ്റ്...

റിയൽ എസ്റ്റേറ്റ് തട്ടിപ്പ് പ്രതികളുടെ ഏഴ് വർഷം തടവും പിഴയും കോടതി ശരിവെച്ചു

text_fields
bookmark_border
റിയൽ എസ്റ്റേറ്റ് തട്ടിപ്പ് പ്രതികളുടെ ഏഴ് വർഷം തടവും പിഴയും കോടതി ശരിവെച്ചു
cancel

കുവൈത്ത് സിറ്റി: കുവൈത്തിലും ഈജിപ്തിലുമു​ള്ളതെന്ന് കാട്ടി വ്യാജ ഹോട്ടലുകൾ വിൽപന നടത്തി കോടികളുടെ റിയൽ എസ്റ്റേറ്റ് തട്ടിപ്പ് നടത്തിയ കേസിലെ പ്രതികളുടെ തടവുശിക്ഷയും വൻ തുക പിഴയും കുവൈത്ത് ക്രിമിനൽ കോടതി ശരിവെച്ചു. കീഴ് കോടതി വിധിച്ച ഏഴ് വർഷത്തെ തടവും 50 ലക്ഷം ദീനാർ പിഴയും ചോദ്യം ചെയ്ത് സമർപ്പിച്ച അപ്പീലാണ് അപ്പീൽ കോടതി തള്ളിയത്.

കേസിലെ പ്രധാന പ്രതിയായ കുവൈത്ത് പൗരനും വിവിധ ഈജിപ്ത് സ്വദേശികളായ പ്രതികൾക്കും സമാനമായ ശിക്ഷയാണ് നേരത്തെ കോടതി വിധിച്ചിരുന്നത്. കുവൈത്തിൽ സംഘടിപ്പിച്ച പ്രമുഖ റിയൽ എസ്റ്റേറ്റ് പ്രദർശനങ്ങൾ വഴി യഥാർത്ഥത്തിൽ നിലവിലില്ലാത്ത ഹോട്ടൽ പദ്ധതികൾ കാണിച്ചാണ് തട്ടിപ്പ് നടത്തിയത്. 30 ലക്ഷത്തിലധികം ദീനാർ പ്രതികൾ തട്ടിയെടുത്തതായാണ് കോടതി കണ്ടെത്തിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fraudKuwait
News Summary - റിയൽ എസ്റ്റേറ്റ് തട്ടിപ്പ് പ്രതികളുടെ ഏഴ് വർഷം തടവും പിഴയും കോടതി ശരിവെച്ചു
Next Story