Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റിയൽ എസ്റ്റേറ്റ് ബ്രോക്കറേജ് ഫ്രീലാൻസ് ലൈസൻസുകൾ റദ്ദാക്കുന്നു

text_fields
bookmark_border
പുതിയ നിയമങ്ങൾക്കനുസൃതമായി മാറ്റിയെടുക്കാൻ കാലാവധി ഒരു മാസം കൂടി നീട്ടി നൽകി
റിയൽ എസ്റ്റേറ്റ് ബ്രോക്കറേജ് ഫ്രീലാൻസ് ലൈസൻസുകൾ റദ്ദാക്കുന്നു
cancel

കുവൈത്ത് സിറ്റി: കുവൈത്തിൽ റിയൽ എസ്റ്റേറ്റ് ബ്രോക്കറേജ് മേഖലയിൽ പ്രവർത്തിക്കുന്നവരുടെ ഫ്രീലാൻസ് ലൈസൻസുകളുടെ (ഹോം ബേസ്ഡ് അഥവാ വീട്ടുഅധിഷ്ഠിത ലൈസൻസുകൾ) റദ്ദാക്കുന്നു. തങ്ങളുടെ ബിസിനസ് പ്രവർത്തനങ്ങൾ പുതിയ നിയമങ്ങൾക്കനുസൃതമായി മാറ്റിയെടുക്കുന്നതിന് ഒരു മാസത്തെ സാവകാശം നൽകിയിട്ടുണ്ട്.

സെപ്റ്റംബർ ഓന്നോടെ ഇത്തരം ലൈസൻസുകൾ പൂർണമായും റദ്ദാക്കപ്പെടുമെന്ന് അധികൃതർ വ്യക്തമാക്കി. റിയൽ എസ്റ്റേറ്റ് ബ്രോക്കേഴ്‌സ് യൂനിയൻ മേധാവി ഇമാദ് ഹൈദർ നൽകിയ നിവേദനത്തെ തുടർന്നാണ് വാണിജ്യ മന്ത്രാലയത്തിന്റെ തീരുമാനം.

മന്ത്രാലയത്തിന്റെ തീരുമാനം 583 റിയൽ എസ്റ്റേറ്റ് ബ്രോക്കർമാരെ നേരിട്ട് ബാധിക്കും. റിയൽ എസ്റ്റേറ്റ് ബ്രോക്കറേജ് മേഖലയെ കൂടുതൽ പ്രഫഷനലാക്കാനും സുതാര്യത വർധിപ്പിക്കാനുമാണ് നടപടിയെന്ന് വാണിജ്യ വ്യവസായ മന്ത്രി ഉസാമ ബൂദായി പറഞ്ഞു.

വീട്ടുഅധിഷ്ഠിത ലൈസൻസുകൾ നിർത്തലാക്കാൻ തീരുമാനിച്ചത്. മുൻ മന്ത്രി ഖലീഫ അൽ-അജീൽ പുതിയ ലൈസൻസുകൾ നൽകുന്നത് തടഞ്ഞിരുന്നെങ്കിലും പഴയവ നിലനിർത്തിയിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Real estate brokerage freelance licenses are being revoked
Next Story