നിയമസഹായം നൽകാൻ സന്നദ്ധം –ഇന്ത്യൻ ലോയേഴ്സ് ഫോറം
text_fieldsഇന്ത്യൻ എംബസിയുമായി സഹകരിച്ച് ഇന്ത്യൻ ലോയേഴ്സ് ഫോറം കുവൈത്ത് ഇന്ത്യക്കാർക്കായി ആരംഭിച്ച ലീഗൽ ഹെൽപ് ഡെസ്ക്
കുവൈത്ത് സിറ്റി: ഇന്ത്യൻ ജനതക്ക് എല്ലാവിധ നിയമ ഉപദേശങ്ങളും സൗജന്യമായി നൽകാൻ സന്നദ്ധമാണെന്ന് ഇന്ത്യൻ ലോയേഴ്സ് ഫോറം കുവൈത്ത് ഭാരവാഹികൾ വാർത്തകുറിപ്പിൽ പറഞ്ഞു.
ഇന്ത്യൻ എംബസിയും ഇന്ത്യൻ ലോയേഴ്സ് ഫോറം കുവൈത്തും സംയുക്തമായി ഇന്ത്യൻ എംബസിയിൽ ഇന്ത്യക്കാർക്കായി ജനുവരി രണ്ടുമുതൽ എല്ലാ ശനിയാഴ്ചയും രാവിലെ 10 മുതൽ 12 വരെ നിയമോപദേശം നൽകിവരുന്നുണ്ട്. ഇന്ത്യൻ ലോയേഴ്സ് ഫോറം അംഗങ്ങളായ അഡ്വ. ലാൽജി ജോർജ്, അഡ്വ. തോമസ് പണിക്കർ, അഡ്വ. ശിവദാസൻ, അഡ്വ. സുരേഷ് പുളിക്കൽ, അഡ്വ. മുഹമ്മദ് ബഷീർ, അഡ്വ. ഷിബിൻ ജോസ്, അഡ്വ. മിനി ശിവദാസ്, അഡ്വ. പ്രിയ ഹരിദാസ്, അഡ്വ. ഐശ്വര്യ രാജേഷ്, അഡ്വ. ജസീന ബഷീർ എന്നിവരുടെ സേവനം ഓരോ ശനിയാഴ്ചകളിൽ നേരിട്ട് ലഭ്യമാണ്. ഈ അവസരം ആവശ്യമുള്ള എല്ലാ ഇന്ത്യക്കാർക്കും ഉപയോഗപ്പെടുത്താവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 69398905, 97203939 നമ്പറുകളിൽ ബന്ധപ്പെടണം.

