Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഡിജിറ്റൽ യുഗത്തിലെ...

ഡിജിറ്റൽ യുഗത്തിലെ വായന; ‘നിളയുടെ മൊഴികളുമായി' പൽപക്

text_fields
bookmark_border
ഡിജിറ്റൽ യുഗത്തിലെ വായന;  ‘നിളയുടെ മൊഴികളുമായി പൽപക്
cancel

കുവൈത്ത് സിറ്റി: അക്ഷരങ്ങളുടെ ലോകം ഡിജിറ്റൽ സ്ക്രീനുകളിലേക്കും ഓഡിയോ പ്ലാറ്റ്‌ഫോമുകളിലേക്കും വഴിമാറുന്ന കാലത്ത്, സാംസ്കാരിക പൈതൃകം സജീവമായി നിലനിർത്താൻ പുതുതലമുറയ്ക്കായി ഒരു വേദി.

ദേശീയ വായനാദിനത്തോടനുബന്ധിച്ച് പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈത്ത് (പൽപക്) വനിതാവേദിയും ബാലസമിതിയും സംയുക്തമായി ഒരുക്കുന്ന പുതിയ ഓഡിയോ പോഡ്‌കാസ്റ്റ് ചാനൽ 'നിളയുടെ മൊഴികൾക്ക്’ തുടക്കം കുറിച്ചു.എഴുത്തുകാരൻ കെ.സി.നാരായണൻ സ്പോട്ടിഫൈ പ്ലാറ്റ്‌ഫോമിലൂടെയാണ് ചാനലിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.

പൽപക് പ്രസിഡന്റ് അരവിന്ദാക്ഷൻ അവതാരകനായി. പ്രഥമ എപ്പിസോഡിൽ കെ.സി.നാരായണൻ അതിഥിയായെത്തി. തന്റെ പ്രശസ്തമായ 'മഹാഭാരതം ഒരു സ്വതന്ത്ര സോഫ്റ്റ്‌വെയർ' എന്ന പുസ്തകത്തിന്റെ രചനാവഴികളെക്കുറിച്ചും വ്യാസഭാരതത്തെ ഇന്നത്തെ 'ഓപ്പൺ സോഴ്സ് സോഫ്റ്റ്‌വെയറുമായി' ഉപമിക്കുന്ന കണ്ടെത്തലുകളെക്കുറിച്ചും അദ്ദേഹം പങ്കുവെച്ചു. ആധുനിക സാങ്കേതികവിദ്യയുടെ അനന്തസാധ്യതകൾ പ്രയോജനപ്പെടുത്തി പ്രവാസലോകത്ത് വായനാശീലവും സാംസ്കാരിക മൂല്യങ്ങളും വളർത്തിയെടുക്കുകയാണ് ഈ മാധ്യമത്തിലൂടെ ലക്ഷ്യമിടുന്നത്. വായനാനുഭവങ്ങൾ, പുസ്തക ആസ്വാദനങ്ങൾ, കഥകൾ, കവിതകൾ, സാംസ്കാരിക ചർച്ചകൾ എന്നിവ പങ്കുവെക്കാനുള്ള ഇടമായി 'നിളയുടെ മൊഴികൾ' മാറുമെന്ന് പൽപക് പ്രത്യാശ പ്രകടിപ്പിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:readingAudiodigital
News Summary - Reading in the Digital Age: Palpak Launches 'Nilayude Mozhikal
Next Story