ആർ.ബി. പ്രമോദിന് കൊയിലാണ്ടി താലൂക്ക് അസോസിയേഷൻ യാത്രയയപ്പ്
text_fieldsആർ.ബി. പ്രമോദിന് കൊയിലാണ്ടി താലൂക്ക് അസോസിയേഷൻ ഉപഹാരം കൈമാറുന്നു
കുവൈത്ത് സിറ്റി: കൊയിലാണ്ടി താലൂക്ക് അസോസിയേഷൻ കുവൈത്ത് രക്ഷാധികാരി പ്രമോദ് ആർ.ബിക്കും കുടുംബത്തിനും അസോസിയേഷൻ യാത്രയയപ്പ് നൽകി.
ഫഹാഹീൽ തക്കാര ഓഡിറ്റോറിയത്തിൽ നടന്ന യാത്രയയപ്പ് സംഗമം രക്ഷാധികാരി റൗഫ് മശ്ഹൂർ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് മുസ്തഫ മൈത്രി അധ്യക്ഷതവഹിച്ചു. ഷാഹുൽ ബേപ്പൂർ പ്രമോദ് ആർ.ബിയെ സദസ്സിന് പരിചയപ്പെടുത്തി. അസോസിയേഷന്റെ ഉപഹാരം പ്രസിഡന്റ് മുസ്തഫ മൈത്രിയും ഭാരവാഹികളും ചേർന്ന് കൈമാറി.
രക്ഷാധികാരികളായ ബഷീർ ബാത്ത, സാജിദ നസീർ, ഉപദേശക സമിതി അംഗങ്ങളായ സുൽഫിക്കർ തിരുവങ്ങൂർ, അബ്ദുൽ റഷീദ് തക്കാര, അസീസ് തിക്കോടി, ഹസീന അഷ്റഫ്, ഭാരവാഹികളായ അനു സുൽഫി, ഷമീം മണ്ടോളി നേതാക്കളായ റഷീദ് ഉള്ളിയേരി, ഇല്യാസ് ബഹസ്സൻ, റിഹാബ് തൊണ്ടിയിൽ, ജംഷി കൊയിലാണ്ടി, ദിലീപ് അരയടത്ത്, സാദിഖ് തൈവളപ്പിൽ, ജഗത് ജ്യോതി, നിജിഷ അഭിലാഷ്, ഷറഫ് ചോല, ഹർഷാദ് പാറക്കൽ എന്നിവർ ആശംസകൾ നേർന്നു.
യാത്രയയപ്പിന് നന്ദി രേഖപ്പെടുത്തി പ്രമോദ് ആർ.ബിയും ബിന്ദു പ്രമോദും സംസാരിച്ചു. ജനറൽ സെക്രട്ടറി സാഹിർ പുളിയഞ്ചേരി സ്വാഗതവും ട്രഷറർ അതുൽ ഒരുവമ്മൽ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

