Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകോവിഡ്​...

കോവിഡ്​ മുന്നണിപ്പോരാളികൾക്ക്​ റേഷൻ; 90000 ഗുണഭോക്​താക്കൾ

text_fields
bookmark_border
കോവിഡ്​ മുന്നണിപ്പോരാളികൾക്ക്​ റേഷൻ; 90000 ഗുണഭോക്​താക്കൾ
cancel

കു​വൈ​ത്ത്​ സി​റ്റി: കോ​വി​ഡ്​ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ മു​ൻ​നി​ര​യി​ലു​ണ്ടാ​യ ആ​രോ​ഗ്യ മ​ന്ത്രാ​ല​യ, ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ ജീ​വ​ന​ക്കാ​ർ​ക്ക്​ റേ​ഷ​ൻ ഭ​ക്ഷ്യ​വ​സ്​​തു​ക്ക​ൾ ന​ൽ​കും.90000പേ​രെ ഗു​ണ​ഭോ​ക്​​താ​ക്ക​ളാ​യി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. വാ​ണി​ജ്യ മ​ന്ത്രാ​ല​യം വി​ത​ര​ണ​ത്തി​െൻറ തീ​യ​തി നി​ശ്ച​യി​ച്ചി​ട്ടി​ല്ല. അ​രി, പ​ഞ്ച​സാ​ര, കോ​ൺ ​ഒാ​യി​ൽ, പാ​ൽ​പ്പൊ​​ടി, ത​ക്കാ​ളി പേ​സ്​​റ്റ്, ഫ്രോ​സ​ൻ ചി​ക്ക​ൻ, പ​യ​റു​വ​ർ​ഗ​ങ്ങ​ൾ എ​ന്നി​വ​യാ​ണ്​ റേ​ഷ​ൻ കി​റ്റി​ൽ ഉ​ണ്ടാ​വു​ക. സ്വ​ദേ​ശി​ക​ൾ​ക്കും വി​ദേ​ശി​ക​ൾ​ക്കും ല​ഭി​ക്കും.ഇ​തി​നു​പു​റ​മെ കോ​വി​ഡ്​ മു​ന്ന​ണി​പ്പോ​രാ​ളി​ക​ളാ​യി​രു​ന്ന 40000 ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്ക്​ പ​ണ​മാ​യി ബോ​ണ​സും ന​ൽ​കും.134 ദ​ശ​ല​ക്ഷം ദീ​നാ​റാ​ണ്​ ഇ​തി​ന്​ ക​ണ​ക്കാ​ക്കു​ന്ന​ത്. ​2020 ഫെ​ബ്രു​വ​രി 24 മു​ത​ൽ മേ​യ്​ 31വ​രെ കാ​ല​യ​ള​വി​ൽ കോ​വി​ഡ്​ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന രം​ഗ​ത്തു​ണ്ടാ​യി​രു​ന്ന​വ​ർ​ക്കാ​ണ്​ ബോ​ണ​സ്​ ന​ൽ​കു​ന്ന​ത്. പൊ​തു​മേ​ഖ​ല​യി​ലു​ള്ള​വ​ർ​ക്ക്​ മാ​ത്ര​മാ​ണ്​ ബോ​ണ​സ്​ ന​ൽ​കു​ന്ന​ത്.തു​ക ഏ​റ്റു​വാ​ങ്ങു​ന്ന​തി​നു​മു​മ്പ്​ ഓ​രോ തൊ​ഴി​ലാ​ളി​യും സ​ത്യ​വാ​ങ്​​മൂ​ലം എ​ഴു​തി ന​ൽ​ക​ണം.ബോ​ണ​സ്​ വി​ത​ര​ണ​ത്തി​നു​ശേ​ഷം ധ​ന​മ​ന്ത്രാ​ല​യ​വും സി​വി​ൽ സ​ർ​വി​സ്​ ക​മീ​ഷ​നും പ​രാ​തി സ​മി​തി രൂ​പ​വ​ത്​​ക​രി​ക്കും.

ബോ​ണ​സ്​ ല​ഭി​ക്കാ​ത്ത​തും തു​ക ക​ണ​ക്കാ​ക്കി​യ​തും സം​ബ​ന്ധി​ച്ച്​ പ​രാ​തി​യു​ള്ള​വ​ർ​ക്ക്​ സ​മി​തി​യെ സ​മീ​പി​ക്കാം.അ​തി​നി​ടെ ബോ​ണ​സ്​ ന​ൽ​കാ​ൻ പ​ണ ല​ഭ്യ​ത​ക്കു​റ​വ്​ ധ​ന മ​ന്ത്രാ​ല​യ​ത്തെ അ​ല​ട്ടു​ന്നു​ണ്ട്. ത​വ​ണ​ക​ളാ​യി ന​ൽ​കു​ന്ന​ത്​ പ​രി​ഗ​ണി​ക്കു​ന്നു​ണ്ട്.600 ദ​ശ​ല​ക്ഷം ദീ​നാ​റാ​ണ്​ എ​ല്ലാ വ​കു​പ്പു​ക​ളി​ലു​മാ​യി കോ​വി​ഡ്​ ബോ​ണ​സി​നാ​യി വേ​ണ്ടി​വ​രു​ക. ഡോ​ക്​​ട​ർ​മാ​രും ന​ഴ്​​സു​മാ​രും പാ​രാ​മെ​ഡി​ക്ക​ൽ സ്​​റ്റാ​ഫും ഉ​ൾ​പ്പെ​ടു​ന്ന ആ​രോ​ഗ്യ ജീ​വ​ന​ക്കാ​ർ​ക്കു​പു​റ​മെ കോ​വി​ഡ്​ കാ​ല സേ​വ​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​​ട്ട മ​റ്റു സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളി​ലെ ജീ​വ​ന​ക്കാ​ർ​ക്കും ആ​നു​കൂ​ല്യ​ങ്ങ​ൾ ന​ൽ​കും.ക​ർ​ഫ്യൂ കാ​ല​ത്ത്​ സേ​വ​ന​മ​നു​ഷ്ഠി​ച്ച പൊ​ലീ​സു​കാ​ർ, സൈ​നി​ക​ർ, നാ​ഷ​ന​ൽ ഗാ​ർ​ഡ്​ അം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ​ക്കെ​ല്ലാം ആ​നു​കൂ​ല്യം ല​ഭി​ക്കും. 26 സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളി​ൽ​നി​ന്നു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രാ​ണ്​ ആ​നു​കൂ​ല്യ​ത്തി​ന്​ അ​ർ​ഹ​രാ​വു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ration
News Summary - Ration for Covid Front fighters; 90,000 beneficiaries
Next Story