Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഈജിപ്തിലേക്ക് കടത്താൻ​...

ഈജിപ്തിലേക്ക് കടത്താൻ​ ​ശ്രമിച്ച റേഷൻ ഭക്ഷ്യവസ്തുക്കൾ പിടികൂടി

text_fields
bookmark_border
ഈജിപ്തിലേക്ക് കടത്താൻ​ ​ശ്രമിച്ച റേഷൻ ഭക്ഷ്യവസ്തുക്കൾ പിടികൂടി
cancel
camera_alt

കുവൈത്തിൽനിന്ന് ഈജിപ്തിലേക്ക് റേഷൻ ഭക്ഷ്യവസ്തുക്കൾ കടത്താനുള്ള ശ്രമം സുലൈബിയ കസ്റ്റംസ് വിഭാഗം പിടികൂടിയപ്പോൾ

കുവൈത്ത് സിറ്റി: കുവൈത്തിൽനിന്ന് ഈജിപ്തിലേക്ക് റേഷൻ ഭക്ഷ്യവസ്തുക്കൾ കടത്താനുള്ള ശ്രമം കസ്റ്റംസ് അധികൃതർ തടഞ്ഞു. സുലൈബിയ കസ്റ്റംസ് വിഭാഗം നടത്തിയ പരിശോധനയിലാണ് നിരവധി ട്രക്കുകളിൽനിന്ന് വലിയ അളവിൽ ഭക്ഷ്യവസ്തുക്കൾ കണ്ടെത്തിയത്. സംശയം തോന്നിയ ട്രക്കുകളിൽ നടത്തിയ വിശദമായ പരിശോധനയിലാണ് കള്ളക്കടത്ത് ശ്രമം കണ്ടെത്തിയത്.

ബന്ധപ്പെട്ടവർക്കെതിരെ നിയമനടപടികൾ ആരംഭിച്ചു. കള്ളക്കടത്ത് തടയാനും രാജ്യത്തിന്റെ വിഭവങ്ങൾ സംരക്ഷിക്കാനുമായി പരിശോധനകൾ ശക്തമാക്കുമെന്ന് കസ്റ്റംസ് അധികൃതർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Egyptkuwait customsration smugglingFood smuggling
News Summary - Ration food items seized while trying to smuggle them to Egypt
Next Story