Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോവിഡ് മുന്നണിപ്പോരാളികൾക്ക് റേഷൻ വിതരണം തുടങ്ങി

text_fields
bookmark_border
വിദേശികൾക്കുള്ള റേഷൻ വിതരണത്തിനായി അഞ്ചു സ്ഥലങ്ങൾ നിശ്ചയിച്ചു
കോവിഡ് മുന്നണിപ്പോരാളികൾക്ക് റേഷൻ വിതരണം തുടങ്ങി
cancel

കുവൈത്ത് സിറ്റി: കുവൈത്തിൽ കോവിഡ് മുന്നണിപ്പോരാളികൾക്കുള്ള സൗജന്യ റേഷൻ വിതരണം ആരംഭിച്ചു. വിദേശികളായ ജീവനക്കാർക്കായി രാജ്യത്തിന്റെ വിവിധ മേഖലകൾ കേന്ദ്രീകരിച്ച് അഞ്ചു സ്ഥലങ്ങൾ റേഷൻ വിതരണത്തിനായി നിശ്ചയിച്ചിട്ടുണ്ട്. ജലീബ് അൽ ശുയൂഖ്, അബ്ബാസിയ റിഹാബ്, റാബിയ യർമൂക്, ശുഹദാ തുടങ്ങിയ പ്രദേശങ്ങളിൽ താമസിക്കുന്ന വിദേശി ജീവനക്കാർക്കുള്ള റേഷൻ വിതരണം ഒമറിയ കോഓപറേറ്റിവ് സൊസൈറ്റി ഹാളിൽ നടക്കും.

അൽമിയ റുമൈതിയ ഷാബ്, മൻസൂരിയ, സൽവ എന്നിവിടങ്ങളിൽ താമസിക്കുന്നവർക്ക് സാൽമിയ ശൈഖ് നാസർ സഊദ് ഹാൾ ആണ് വിതരണ കേന്ദ്രം. ജഹ്റയിൽ അബ്ദുല്ല അൽ മുബാറക് അസ്സബാഹ്‌ ഹാൾ, സബാഹിയ റജ അൽ ഹബാജ് ഹാൾ, ഫിർദൗസിലെ അൽ ഫിർദൗസ് കമ്യൂണിറ്റി ഹാൾ എന്നിവയാണ് മറ്റു റേഷൻ വിതരണകേന്ദ്രങ്ങൾ. ഓരോരുത്തരുടെയും മേൽവിലാസത്തിന്റെ അടിസ്ഥാനത്തിൽ വിതരണ കേന്ദ്രം, സമയം എന്നിവ സംബന്ധിച്ചു ഓരോ ഗുണഭോക്താവിനും അറിയിപ്പ് നൽകുന്നു.

റേഷൻ കാർഡിൽ ഉൾപ്പെട്ട സ്വദേശികൾക്ക് സാമൂഹികക്ഷേമ മന്ത്രാലയവുമായി സഹകരിച്ച് അതതു താമസമേഖലകളിലെ കമ്മ്യൂണിറ്റി ഹാളുകളിലാണ് ഇവ വിതരണം ചെയ്യുക. കോവിഡിനെതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങളിൽ മുന്നിൽനിന്ന ആരോഗ്യമന്ത്രാലയത്തിലെയും ആഭ്യന്തരമന്ത്രാലയത്തിലെയും ജീവനക്കാർക്കാണ് ആറുമാസത്തേക്കു സൗജന്യ റേഷൻ നൽകുന്നത്. അരി പഞ്ചസാര, പരിപ്പ് , പാൽപൊടി, ഭക്ഷ്യഎണ്ണ, ടൊമാറ്റോ പേസ്റ്റ്, ചിക്കൻ എന്നിവയാണ് റേഷൻ കിറ്റിൽ ഉണ്ടാവുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Ration distribution started to Covid Volunteers
Next Story