Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസുപ്രിയ സുലെ എം.പിയുടെ...

സുപ്രിയ സുലെ എം.പിയുടെ ജന്മദിനാഘോഷം: കുവൈത്തിൽ ‘രാഷ്ട്രീയ മാതൃശക്തി ദിവസ്’ സംഘടിപ്പിച്ചു

text_fields
bookmark_border
സുപ്രിയ സുലെ എം.പിയുടെ ജന്മദിനാഘോഷം: കുവൈത്തിൽ ‘രാഷ്ട്രീയ മാതൃശക്തി ദിവസ്’ സംഘടിപ്പിച്ചു
cancel
camera_alt

ഒ.എൻ.സി.പി കുവൈത്ത് ‘രാഷ്ട്രീയ മാതൃശക്തി ദിവസ്’ ആഘോഷത്തിൽ അംഗങ്ങൾ

കുവൈത്ത് സിറ്റി: നാഷണലിസ്റ്റ് കോൺഗ്രസ്സ് പാർട്ടി (എൻ.സി.പി- എസ്.പി) വർക്കിംഗ് പ്രസിഡണ്ട് സുപ്രിയ സുലെ എം.പിയുടെ ജന്മ ദിനത്തോടനുബന്ധിച്ച് ഓവർസീസ് എൻ.സി.പി കുവൈത്ത് കമ്മിറ്റി ‘രാഷ്ട്രീയ മാതൃശക്തി ദിവസ്’ സംഘടിപ്പിച്ചു. അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ നടന്ന പരിപാടിയിൽ സെക്രട്ടറി രതീഷ് വർക്കല സ്വാഗതം പറഞ്ഞു.

വൈസ് പ്രസിഡൻറ് സൂസൻ ജോസ് അധ്യക്ഷത വഹിച്ചു. എൻ.സി.പി- എസ്.പി ഓവർസീസ് സെൽ ദേശീയ അധ്യക്ഷനും പ്രവർത്തക സമിതി അംഗവുമായ ഫ്രാൻസീസ് ഉദ്ഘാടനം ചെയ്തു. ‘മാതൃശക്തി ദിവസ്’ പ്രമേയം വനിത വേദി കൺവീനർ ദിവ്യ അവതരിപ്പിച്ചു. ജിനു ജെയ്ക്കബ്ബ് നന്ദി പറഞ്ഞു. എക്സിക്യൂട്ടീവ് അംഗങ്ങളായ സണ്ണി കെ അല്ലീസ്, പിൻ്റോ, രാജേഷ് കൃഷ്ണൻ, പ്രദീപ് എന്നിവർ നേതൃത്വം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfKuwaitONCP Kuwait
News Summary - 'Rashtriya Matrushakti Diwas' organized in Kuwait
Next Story