റാസ് ലഫാൻ അപകടം: ഖത്തറിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കുവൈത്ത് മന്ത്രിസഭ
text_fieldsകുവൈത്ത് സിറ്റി: റാസ് ലഫാൻ ഇൻഡസ്ട്രിയൽ സിറ്റിയിലെ ദ്രവീകൃത പ്രകൃതി വാതക പ്ലാന്റിലുണ്ടായ സ്ഫോടനത്തിൽ കുവൈത്ത് മന്ത്രിസഭ ഖത്തറിന് പൂർണ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. യോഗത്തിൽ ആക്ടിംഗ് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സഊദ് അസ്സബാഹ് അധ്യക്ഷത വഹിച്ചു.
യു.എൻ സെക്രട്ടറി ജനറലിന്റെ സുരക്ഷാ കൗൺസിൽ പ്രമേയം നടപ്പിലാക്കുന്നതിനുള്ള ഉന്നത പ്രതിനിധി മേരി യമാഷിതയും പ്രതിനിധി സംഘവുമായി കിരീടാവകാശി കഴിഞ്ഞ ആഴ്ച നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ച് മന്ത്രിസഭ വിശദീകരിച്ചു. അമ്മാനിൽ അറബ് ലീഗ് കൗൺസിലിന്റെ 165-ാമത് സാധാരണ സെഷനോടൊപ്പം നടന്ന ജി.സി.സി വിദേശകാര്യ മന്ത്രിമാരുടെ ഏകോപന യോഗത്തിന്റെ ഫലങ്ങളും അവലോകനം ചെയ്തു.
യു.എസ്-ഇറാൻ ധാരണാപത്രത്തിന്റെ കീഴിൽ സ്വിറ്റ്‌സർലൻഡിൽ നടന്ന ഉന്നതതല ചർച്ചകളുടെ ആദ്യ റൗണ്ടിന്റെ ഫലങ്ങൾ, സമീപകാല പ്രാദേശിക സംഭവവികാസങ്ങൾ എന്നിവ സംബന്ധിച്ച് കുവൈത്ത്- ഖത്തർ മന്ത്രിമാർ നടത്തിയ ഫോൺ സംഭാഷണം, ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഘിയുമായുള്ള ടെലഫോൺ സംഭാഷണം എന്നിവയും വിലയിരുത്തി. യു.എസ്-ഇറാൻ മെമ്മോറാണ്ടം പ്രാദേശിക സ്ഥിരതക്കും ഹൂർമുസ് കടലിടുക്കിൽ സുരക്ഷയും നാവിഗേഷൻ സ്വാതന്ത്ര്യവും ഉറപ്പാക്കുമെന്നും സുസ്ഥിര പരിഹാരങ്ങളിലൂടെ നിലനിൽക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായിക്കുമെന്നും കുവൈത്ത് പ്രത്യാശ പ്രകടിപ്പിച്ചു. മറ്റു അജണ്ടകൾ, റിപ്പോർട്ടുകൾ, മന്ത്രിതല സമിതി മിനിറ്റ്സ് എന്നിവയും യോഗം അവലോകനം ചെയ്തു. അവയിൽ പലതും അംഗീകരിക്കുകയും മറ്റുള്ളവ കൂടുതൽ പഠനത്തിനും ശിപാർശകൾക്കുമായി ബന്ധപ്പെട്ട കമ്മിറ്റികൾക്ക് റഫർ ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

