റാന്നി പ്രവാസി സംഘം കുവൈത്ത് ഭാരവാഹികളെ തെരെഞ്ഞെടുത്തു
text_fieldsറോണി വർഗീസ്, ഷിജോ തോമസ്, ടോണി പോത്തൻ
കുവൈത്ത് സിറ്റി: റാന്നി പ്രവാസി സംഘം കുവൈത്ത് വാർഷിക ജനറൽ ബോഡി യോഗം അബ്ബാസിയ നയനം ഓഡിറ്റോറിയത്തിൽ നടന്നു. ജനറൽ സെക്രട്ടറി പ്രദീപ് മണിമലേത്ത് വാർഷിക റിപ്പോർട്ടും ട്രഷറർ ഫിലിപ്പ് വർഗീസ് സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. തെരഞ്ഞെടുപ്പ് നടപടികൾക്ക് പ്രസിഡന്റ് അനിൽ ചാക്കോ നേതൃത്വം നൽകി.
ഭാരവാഹികൾ: അഡ്വ.പഴകുളം മധു എം.എൽ.എ (പാട്രൺ), അനി സ്റ്റീഫൻ (വൈസ് പാട്രൺ), ജോയൽ ജേക്കബ് (എക്സിക്യൂട്ടീവ് വൈസ് പാട്രൺ), റോണി വർഗീസ് (പ്രസിഡന്റ്), ജോൺ സേവ്യർ (വൈസ് പ്രസിഡന്റ്), ഷിജോ തോമസ് (ജനറൽ സെക്രട്ടറി), മജോ മാത്യു (ജോയിന്റ് സെക്രട്ടറി), ടോണി പോത്തൻ (ട്രഷറർ), ജോജോ മംഗലവീട്ടിൽ (ജോയിന്റ് ട്രഷറർ), സ്നേഹ ഫിലിപ്പ് (ലേഡി സെക്രട്ടറി), റിനു കണ്ണാടിക്കൽ (ജനറൽ കൺവീനർ), മാത്യു ജെയ്സ് (ജോ. കൺവീനർ), പ്രദീപ് മണിമലേത്ത് (എക്സ്-ഓഫീഷ്യോ),മോനു വേലമേപ്പുറത്ത് (മീഡിയ കോ-ഓർഡിനേറ്റർ), എബി അത്തിക്കയം, ടിബി മാത്യു (ഓഡിറ്റർ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

