Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightലു​ലു ഹൈ​പ​ർ...

ലു​ലു ഹൈ​പ​ർ മാ​ർ​ക്ക​റ്റി​ൽ രം​ഗോ​ലി മ​ത്സ​രം

text_fields
bookmark_border
ലു​ലു ഹൈ​പ​ർ മാ​ർ​ക്ക​റ്റി​ൽ രം​ഗോ​ലി മ​ത്സ​രം
cancel
camera_alt

ലു​ലു ഹൈ​പ​ർ മാ​ർ​ക്ക​റ്റി​ൽ രം​ഗോ​ലി മ​ത്സ​ര​ത്തി​ൽ പ​െ​ങ്ക​ടു​ത്ത​വ​ർ സ​​മ്മാ​ന​ങ്ങ​ളു​മാ​യി 

കു​വൈ​ത്ത്​ സി​റ്റി: ലു​ലു ഹൈ​പ​ർ മാ​ർ​ക്ക​റ്റി​ൽ രം​ഗോ​ലി മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു. 'ലു​ലു വാ​ലി ദീ​വാ​ലി​' എ​ന്ന പേ​രി​ൽ ന​ട​ക്കു​ന്ന ദീ​വാ​ലി പ്ര​മോ​ഷ​ൻ കാ​മ്പ​യി​െൻറ ഭാ​ഗ​മാ​യാ​ണ്​ സാ​ൽ​മി​യ​യി​ലെ ടെ​റ​സ് മാ​ളി​ൽ സ്ഥി​തി​ചെ​യ്യു​ന്ന ലു​ലു എ​ക്​​സ്​​പ്ര​സ് ഒൗ​ട്ട്​​ലെ​റ്റി​ൽ ശ​നി​യാ​ഴ്​​ച രം​ഗോ​ലി മ​ത്സ​രം ന​ട​ത്തി​യ​ത്. പ​ര​മ്പ​രാ​ഗ​ത​മാ​യ രീ​തി​യി​ൽ ത​റ​യി​ൽ വ​ർ​ണാ​ഭ​മാ​യ ക​ലാ​രൂ​പ​ങ്ങ​ൾ സൃ​ഷ്​​ടി​ക്കു​ന്ന​താ​ണ്​ രം​ഗോ​ലി. വി​വി​ധ ഇ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നു​ള്ള 10 ടീ​മു​ക​ൾ മ​ത്സ​രി​ച്ചു. 'ദീ​പ​ങ്ങ​ളു​ടെ ഉ​ത്സ​വം' വ​ർ​ണ​പ്പൊ​ലി​മ​യോ​ടെ ത​ന്നെ​യാ​ണ്​ ആ​ഘോ​ഷി​ക്കു​ന്ന​ത്. ക​ണ്ണ​ഞ്ചി​പ്പി​ക്കു​ന്ന രം​ഗോ​ലി​ക​ൾ തീ​ർ​ത്ത്​ ടീ​മു​ക​ൾ കാ​ണി​ക​ൾ​ക്ക്​ ദൃ​ശ്യ​വി​രു​ന്നേ​കി.

ഒ​ന്നാം സ്ഥാ​നം നേ​ടി​യ ടീ​മി​ന്​ 100 ദീ​നാ​ർ, ര​ണ്ടാം സ്ഥാ​ന​ക്കാ​ർ​ക്ക്​ 75 ദീ​നാ​ർ, മൂ​ന്നാം സ്ഥാ​ന​ക്കാ​ർ​ക്ക്​ 50 ദീ​നാ​ർ ഗി​ഫ്​​റ്റ്​ വൗ​ച്ച​റു​ക​ൾ സ​മ്മാ​ന​മാ​യി ന​ൽ​കി. മ​റ്റ്​ ഏ​ഴു ടീ​മു​ക​ൾ​ക്ക്​ പ്രോ​ത്സാ​ഹ​ന സ​മ്മാ​നം ന​ൽ​കി. ഹൈ​പ​ർ​മാ​ർ​ക്ക​റ്റി​ലു​ട​നീ​ളം ദീ​പാ​വ​ലി ആ​ഘോ​ഷാ​ര​വം പ്ര​ക​ട​മാ​ണ്. ലു​ലു ഒൗ​ട്ട്​​ലെ​റ്റു​ക​ൾ ദീ​പാ​വ​ലി ഉ​ത്സ​വ​ച്ഛാ​യ​യി​ൽ അ​ല​ങ്ക​രി​ച്ചി​ട്ടു​ണ്ട്. ദീ​പാ​വ​ലി ദി​വ​സ​മാ​യ ന​വം​ബ​ർ നാ​ലു​വ​രെ നീ​ളു​ന്ന കാ​മ്പ​യി​നി​ൽ പ്ര​മോ​ഷ​നു​ക​ൾ, മ​ത്സ​ര​ങ്ങ​ൾ, ആ​ഘോ​ഷ​ങ്ങ​ൾ എ​ന്നി​വ എ​ല്ലാ ബ്രാ​ഞ്ചു​ക​ളി​ലും ഒ​രു​ക്കി​യി​ട്ടു​ണ്ട്. തു​ട​ർ​ന്നു​ള്ള ര​ണ്ടു​ ദി​വ​സ​ങ്ങ​ളി​ലും ആ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ണ്ടാ​കും. പ്ര​ത്യേ​ക ദീ​പാ​വ​ലി ഓ​ഫ​റു​ക​ൾ, ഓ​ൺ​ലൈ​ൻ മ​ത്സ​ര​ങ്ങ​ൾ, മ​ത്സ​ര​ങ്ങ​ൾ എ​ന്നി​വ​യു​ണ്ടാ​കു​മെ​ന്ന്​​ മാ​നേ​ജ്​​മെൻറ്​ അ​റി​യി​ച്ചു. നം​കീ​ൻ സ്​​നാ​ക്​​സു​ക​ളും മ​ധു​ര പ​ല​ഹാ​ര​ങ്ങ​ളും ഉ​ൾ​പ്പെ​ടെ ദീ​വാ​ലി വി​ഭ​വ​ങ്ങ​ളും ആ​ക​ർ​ഷ​ക​മാ​യ വി​ല​യി​ൽ ല​ഭി​ക്കും. എ​ല്ലാ ബ്രാ​ഞ്ചു​ക​ളി​ലും പ്ര​ത്യേ​ക മ​ധു​ര​പ​ല​ഹാ​ര കൗ​ണ്ട​റു​ക​ൾ തു​റ​ന്നി​ട്ടു​ണ്ട്. സാ​രി, ചു​രി​ദാ​ർ തു​ട​ങ്ങി ആ​ഘോ​ഷ വ​സ്​​ത്ര​ങ്ങ​ൾ​ക്ക്​ ഹാ​ഫ്​ പേ ​ബാ​ക്ക്​ ഒാ​ഫ​റു​ണ്ട്.

ദി​യാ​സ്​ എ​ണ്ണ​വി​ള​ക്കും ഇ​ല​ക്​​ട്രോ​ണി​ക്​ അ​ല​ങ്കാ​ര വെ​ളി​ച്ച​ങ്ങ​ളും വീ​ട്ട​ല​ങ്കാ​ര വ​സ്​​തു​ക്ക​ളും അ​ട​ക്ക​മു​ള്ള ദീ​വാ​ലി ആ​ക്​​സ​സ​റി​ക​ൾ​ക്ക്​ 25 ശ​ത​മാ​നം വി​ല​ക്കു​റ​വ്​ ല​ഭി​ക്കും. പ്രി​യ​പ്പെ​ട്ട​വ​ർ​ക്ക്​ ന​ൽ​കാ​ൻ ദീ​പാ​വ​ലി ആ​ശം​സ​ക​ൾ പ​തി​ച്ച പ്ര​ത്യേ​ക ഷോ​പ്പി​ങ്​ ഗി​ഫ്​​റ്റ്​ കാ​ർ​ഡു​ക​ളും ല​ഭ്യ​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LuLu hypermarket
News Summary - Rangoli competition at Lu Lu hypermarket
Next Story