റൈഞ്ചേഴ്സ് ലോകകപ്പ് പ്രവചന മത്സരം; സമ്മാന വിതരണം
text_fieldsറൈഞ്ചേഴ്സ് ഫുട്ബാൾ ടീം മാനേജ്മെന്റ് പ്രതിനിധികളും പ്രവചന മത്സരത്തിലെ വിജയികളും
കുവൈത്ത് സിറ്റി: റൈഞ്ചേഴ്സ് ഫുട്ബാൾ ക്ലബ് ഖത്തർ ലോകകപ്പുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച മെഗാ പ്രവചന മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനം വിതരണം ചെയ്തു. ശുവൈഖ് പബ്ലിക് പാർക്ക് ഗ്രൗണ്ടിൽ നടന്ന പരിപാടിയിൽ ഒന്നാം സ്ഥാനം നേടിയ നവാസിന് റൈഞ്ചേഴ്സ് പ്രസിഡന്റ് ഷാഹുൽ ബേപ്പൂരും, രണ്ടാം സ്ഥാനം നേടിയ മിൻഹാസ് മുസ്തഫക്ക് സമീർ ഉമ്മറും, മൂന്നാം സ്ഥാനം നേടിയ ഹാഫിസ് ഹമീദിന് മാനേജ്മെന്റ് പ്രതിനിധി നബീൽ അഹമ്മദും സമ്മാനം വിതരണം ചെയ്തു. പ്രവചന മത്സരം ഏകോപിപ്പിച്ച ഉമ്മർ കോയയെ ആദരിച്ചു. നൗഷാദ്, റമീസ്, അസ്ലം ടെറിൻ എന്നിവർ സംസാരിച്ചു. ടോം ആൻഡ് ജെറി റസ്റ്ററന്റ് ആണ് സമ്മാനം സ്പോൺസർ ചെയ്തത്.

