രാമപുരം അസോസിയേഷൻ ഓണാഘോഷം
text_fieldsരാമപുരം അസോസിയേഷൻ ഓണാഘോഷം മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: രാമപുരം അസോസിയേഷൻ ഓഫ് കുവൈത്ത് ഓണാഘോഷം വിപുലമായ പരിപാടികളോടെ നടന്നു. യുനൈറ്റഡ് ഇന്ത്യൻ സ്കൂളിൽ ആഘോഷം കേരള ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. രാമപുരം അസോസിയേഷൻ പ്രസിഡന്റ് അനൂപ് ആലനോലിക്കൽ അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി ജാക്സൺ ടോം സ്വാഗതവും രക്ഷാധികാരികളായ ഡൊമിനിക് ഏറത്ത്, ചെസിൽ ചെറിയാൻ എന്നിവർ ആശംസ നേർന്നു. ട്രഷറർ സിബി സ്കറിയ നന്ദി പറഞ്ഞു. കുവൈത്തിലെ പ്രമുഖ ഗായകരുടെ ഗാനമേളയും ചടങ്ങിന് മിഴിവേകി. നന്മയുടെ തിരി തെളിയിച്ച് നടത്തിയ ആഘോഷ പരിപാടികൾ സമാധാനത്തിന്റെയും സൗഹൃദ മനോഭാവത്തിന്റെയും ആവശ്യകത ഉൾക്കൊള്ളാൻ കഴിയുന്ന വിധത്തിൽ ഉള്ളതായിരുന്നു.

