രാമപുരം അസോസിയേഷൻ ഓഫ് കുവൈത്ത് ഓണാഘോഷം
text_fieldsരാമപുരം അസോസിയേഷൻ ഓഫ് കുവൈത്ത് ഓണാഘോഷത്തിൽ ചെസിൽ രാമപുരം
നിലവിളക്ക് കൊളുത്തുന്നു
കുവൈത്ത് സിറ്റി: രാമപുരം അസോസിയേഷൻ ഓഫ് കുവൈത്ത് ഓണാഘോഷം അബ്ബാസിയ പോപ്പിൻസ് ഓഡിറ്റോറിയത്തിൽ നടന്നു. സംഘടന രക്ഷാധികാരികളായ ഡൊമിനിക് എറത്തും ചെസിൽ രാമപുരവും സംയുക്തമായി നിലവിളക്ക് കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു. പ്രസിഡന്റ് അനൂപ് ആൻഡ്രൂസ് ആലനോലി അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി ജാക്സൺ ടോം സ്വാഗതവും ട്രഷറർ സിബി സ്കറിയ നന്ദിയും രേഖപ്പെടുത്തി. അസോസിയേഷൻ അംഗങ്ങൾ നടത്തിയ കലാപരിപാടികൾ ചടങ്ങിന് മാറ്റുകൂട്ടി. കുവൈത്തിലെ പ്രമുഖ ഗായകരുടെ ഗാനമേളയും ചടങ്ങിന് മിഴിവേകി. വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കിയിരുന്നു. ചടങ്ങിൽ 2023-25 പ്രവർത്തന കാലഘട്ടത്തേക്കുള്ള അസോസിയേഷൻ ഭാരവാഹികളെയും തെരഞ്ഞെടുത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

