രാമപുരം അസോസിയേഷൻ വാർഷികാഘോഷം
text_fieldsരാമപുരം അസോസിയേഷൻ വാർഷികാഘോഷത്തിൽ കേക്ക് മുറിക്കുന്നു
കുവൈത്ത് സിറ്റി: രാമപുരം അസോസിയേഷൻ കുവൈത്തിന്റെ 16ാം വാർഷികം ആഘോഷിച്ചു. പ്രസിഡന്റ് ജോബിൻ ഏറത്തിന്റെ അധ്യക്ഷത വഹിച്ചു.
സ്ഥാപക നേതാക്കളായ ചെസ്സിൽ ചെറിയാൻ, അനൂപ് ആൻഡ്രൂസ്, മാത്തുക്കുട്ടി ഏറത്ത്, ബിജു പുളിക്കൽ, ജൈബി പൂപ്പള്ളിൽ, മഞ്ജു ചെസ്സിൽ , ജിജോ കുഴുമ്പിൽ, തോമസ് മാമ്പ്ര എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. സംഘടനയുടെ വളർച്ചയിൽ അംഗങ്ങളുടെ ഏകോപിത പ്രവർത്തനവും, പരസ്പര സ്നേഹവുമാണ് പ്രധാന ശക്തിയെന്ന് അവർ ചൂണ്ടിക്കാട്ടി.
ജനറൽ സെക്രട്ടറി അജോ തോമസ് സ്വാഗതവും സുജിത്ത് ആൻഡ്രൂസ് നന്ദിയും രേഖപ്പടുത്തി. ആഘോഷ ഭാഗമായി കേക്ക് മുറിച്ചു മധുരം വിതരണം ചെയ്തു.
‘റാക് ഓപൺ- 2026’ ബാഡ്മിന്റൺ ടൂർണമെന്റ് ഏപ്രിൽ 24ന് സംഘടിപ്പിക്കാൻ യോഗത്തിൽ തീരുമാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

