മരുഭൂമിയിൽ തെളിനീരുറവയായി വെൽഫെയർ ഇഫ്താർ കിറ്റുകൾ
text_fieldsകുവൈത്ത് സിറ്റി: മരുഭൂമിയുടെ വിജനതയിൽ ചുടുകാറ്റേറ്റ് വാടുന്ന തൊഴിലാളികൾക്ക് ആശ്വാസത്തിെൻറ തെളിനീരുറവയായി വെൽഫെയർ കേരള കുവൈത്ത് പ്രവർത്തകർ ഇഫ്താർ കിറ്റുകൾ എത്തിച്ചു. പൊതുവിൽ നോമ്പുതുറ വിഭവസമൃദ്ധമാവുന്ന ഗൾഫ് ലോകത്ത് പക്ഷേ മരുഭൂമിയിൽ ആടുമേയ്ക്കലും മറ്റുമായി കഴിയുന്നവരുടെ കാര്യം വ്യത്യസ്തമാണ്.
20 കിലോ വരുന്ന 100 ഇഫ്താർ കിറ്റുകളാണ് നൂറോളം വളൻറിയർമാർ 20 വാഹനത്തിൽ എത്തിച്ചുനൽകിയത്. അഞ്ചുകിലോ അരി, രണ്ടുകിലോ പഞ്ചസാര, പരിപ്പ്, ക്രീമുകൾ, ജാം, ബീൻസ്, പഴങ്ങൾ തുടങ്ങി വൈവിധ്യത്തിെൻറ രുചിക്കൂട്ട് നുണയാനാവശ്യമുള്ളതെല്ലാം കിറ്റിലുണ്ടായിരുന്നു. അൽ സായർ ഗ്രൂപ്പുമായി സഹകരിച്ചാണ് വെൽഫെയർ കേരള കുവൈത്ത് മരുഭൂമിയിൽ ഇഫ്താർ കിറ്റുകളെത്തിച്ചത്.
വെൽഫെയർ കേരള ഫർവാനിയ യൂനിറ്റ് ഒന്നിടവിട്ട ദിവസങ്ങളിൽ മരുഭൂമിയിലെ ടെൻറുകളിൽ മജ്ബൂസ് എത്തിച്ചുനൽകുന്നുണ്ട്. സ്വദേശി സ്ത്രീ വീട്ടിൽ ഉണ്ടാക്കി നൽകുന്ന വിഭവങ്ങളാണ് ഫർവാനിയ യൂനിറ്റ് പ്രവർത്തകർ മരുഭൂമിയിലെ ടെൻറുകളിൽ എത്തിച്ചുനൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
