റമദാനിൽ പള്ളിയിൽ പണം പിരിക്കുന്നതിന് നിബന്ധനകൾ ത
text_fieldsകുവൈത്ത് സിറ്റി: വിശുദ്ധ റമദാന് ഒരു മാസം ബാക്കിയിരിക്കെ പള്ളികളിൽ സംഭാവന പിരിക്കുന്ന കാര്യത്തിൽ മുൻ നിലപാട് തുടരുമെന്ന് അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ വർഷത്തേതുപോലെ ശക്തമായ നിബന്ധനകളോടെ മാത്രമായിരിക്കും സന്നദ്ധ സംഘടനകളെ പണം സമാഹരിക്കാൻ അനുവദിക്കുക. ഇതു സംബന്ധിച്ച് പള്ളി ഇമാമുമാർക്ക് ഔഖാഫ് മന്ത്രാലയത്തിെൻറ സർക്കുലർ ഉടൻ അയക്കുമെന്നാണ് സൂചന. ഔഖാഫ് മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രമാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സാമൂഹിക തൊഴിൽകാര്യ മന്ത്രാലയത്തിൽനിന്ന് അനുമതി കരസ്ഥമാക്കിയ സന്നദ്ധ സംഘടനകൾക്കാണ് പണം പിരിക്കാൻ അനുമതിയുണ്ടാവുക. ഇമാമുമാർ പള്ളയിലുണ്ടാവുന്ന വേളയിൽ അവരുടെ അനുമതി തേടി വേണം പ്രതിനിധികൾക്ക് ധനം സമാഹരിക്കാൻ. കാർഡ് ധരിക്കാത്തവരെയും അനുമതിയില്ലാത്ത സംഘടനകളെയും പണപ്പിരിവിന് അനുവദിച്ചാൽ ഇമാമുമാർ ഉത്തരവാദികളായിരിക്കും.
മുൻ റമദാനിലേതുപോലെ കെ.നെറ്റ് സംവിധാനം ഉപയോഗപ്പെടുത്തി ഓൺലൈൻ വഴി തങ്ങളുടെ അക്കൗണ്ടിലേക്ക് പണം മാറ്റുകയാണ് ചെയ്യേണ്ടത്. അല്ലാതെ വ്യക്തികളിൽനിന്ന് കറൻസികൾ നേരിട്ട് സ്വീകരിക്കുന്ന രീതി അനുവദിക്കില്ലെന്നാണ് അധികൃതർ നൽകുന്ന സൂചന. ഈ സംവിധാനം ഉപയോഗപ്പെടുത്തിയത് കാരണം കഴിഞ്ഞ വർഷം അനധികൃത പണപ്പിരിവ് കുറഞ്ഞിട്ടുണ്ടെന്നാണ് അധികൃതരുടെ വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.