Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസ​ൽ​ഗു​ണ​ങ്ങ​ളു​ടെ...

സ​ൽ​ഗു​ണ​ങ്ങ​ളു​ടെ സാ​മൂ​ഹീ​ക​ര​ണം

text_fields
bookmark_border
സ​ൽ​ഗു​ണ​ങ്ങ​ളു​ടെ സാ​മൂ​ഹീ​ക​ര​ണം
cancel

​റ​മ​ദാ​ൻ നോ​മ്പു​കാ​ര​നെ ശു​ദ്ധീ​ക​രി​ക്കു​ക മാ​ത്ര​മ​ല്ല; ദി​വ്യ​മാ​യ ഗു​ണ​ങ്ങ​ൾ അ​വ​നി​ൽ വ​ള​ർ​ത്തു​ക​യും ചെ​യ്യു​ന്നു. വി​ട്ടു​വീ​ഴ്ച​യും കാ​രു​ണ്യ​വും പാ​പ​മു​ക്തി​യും പ്ര​തീ​ക്ഷി​ച്ചു​കൊ​ണ്ട് നോ​മ്പു​കാ​ര​ൻ സ്രഷ്ടാ​വി​ലേ​ക്ക് കൈ​ക​ളു​യ​ർ​ത്തു​ന്നു. ഇ​ത് അ​വ​നി​ൽ വി​ന​യ​വും ദൈ​വ​ബോ​ധ​വും നി​ല​നി​ർ​ത്തു​ന്നു.

ഇ​വി​ടെ ഒ​രു പ്ര​ധാ​ന ചോ​ദ്യ​മു​ണ്ട്. സ്രഷ്ടാ​വി​ൽ​നി​ന്ന് ന​മു​ക്ക് ല​ഭി​ക്ക​ണ​മെ​ന്ന് നാം ​ആ​ഗ്ര​ഹി​ക്കു​ന്ന ഗു​ണ​ങ്ങ​ൾ, ന​മ്മ​ളി​ൽ​നി​ന്ന് സ​ഹ​ജീ​വി​ക​ളി​ലേ​ക്ക് പ​ക​രാ​റു​ണ്ടോ? സ​ഹ​ജീ​വി​ക​ളോ​ട് ക​രു​ണ ചെ​യ്യാ​ത്ത​വ​രോ​ട് സ്രഷ്ടാ​വാ​യ അ​ല്ലാ​ഹു ക​രു​ണ കാ​ണി​ക്കി​ല്ല എ​ന്ന് പ്ര​വാ​ച​ക​ൻ പ​ഠി​പ്പി​ച്ചി​ട്ടു​ണ്ട്. സ​ൽ​ഗു​ണ​ങ്ങ​ളു​ടെ സാ​മൂ​ഹീ​ക​ര​ണം ഖു​ർ​ആ​ൻ പ​ഠി​പ്പി​ച്ച വ​ലി​യ ഒ​രു കാ​ര്യ​മാ​ണ്. ക്ഷ​മ ചോ​ദി​ക്കു​ന്ന​വ​ൻ ക്ഷ​മി​ക്കാ​നും, സ​ഹാ​യം പ്ര​തീ​ക്ഷി​ക്കു​ന്ന​വ​ൻ സ​ഹാ​യി​ക്കാ​നും സ്വ​യം ത​യാ​റാ​വ​ണം.

പ്ര​വാ​ച​ക പ​ത്നി​യും അ​ബൂ​ബ​ക്കറി​​ന്റെ പു​ത്രി​യു​മാ​യ ആ​യി​ശ​ക്കെ​തി​രെ ചി​ല​ർ അ​പ​വാ​ദ പ്ര​ച​ാര​ണം ന​ട​ത്തി. അ​ബൂ​ബ​ക്കർ​ സ്ഥി​ര​മാ​യി ദാ​നം ന​ൽ​കി​യി​രു​ന്ന ഒ​രാ​ൾ ആ ​കൂ​ട്ട​ത്തി​ലു​ണ്ടാ​യി​രു​ന്നു. അ​യാ​ൾ​ക്കു​ള്ള സ​ഹാ​യം നി​ർ​ത്തി വെ​ച്ച അ​ബൂ​ബ​ക്കറി​നെ ഖു​ർ​ആ​ൻ തി​രു​ത്തി. അ​ല്ലാ​ഹു നി​ങ്ങ​ളോ​ട് പൊ​റു​ക്ക​ണ​മെ​ങ്കി​ൽ നി​ങ്ങ​ളും ജ​ന​ങ്ങ​ളോ​ട് വി​ട്ടു​വീ​ഴ്ച ചെ​യ്യ​ണ​മെ​ന്ന് ഖു​ർ​ആ​ൻ ക​ൽ​പി​ച്ചു. ന​ന്മ​ക​ളെ സ​മൂ​ഹ​ത്തി​ലേ​ക്ക് പ്ര​സ​രി​പ്പി​ക്കാ​ത്ത കേ​വ​ല ആ​രാ​ധ​ന​ക​ളെ ദൈ​വി​ക ദ​ർ​ശ​നം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നി​ല്ല. റ​മ​ദാ​ൻ ന​മ്മെ ദൈ​വ​ത്തോ​ട് അ​ടു​പ്പി​ക്കു​ന്ന​തു​പോ​ലെ, മ​നു​ഷ്യ​രോ​ടും അ​ടു​പ്പി​ക്ക​ണം. നാം ​സ്ര​ഷ്ടാ​വി​ൽ​നി​ന്ന് ആ​ഗ്ര​ഹി​ക്കു​ന്ന കാ​രു​ണ്യം, വി​ട്ടു​വീ​ഴ്ച, മാ​പ്പ് തു​ട​ങ്ങി​യ സ​ൽ​ഗു​ണ​ങ്ങ​ൾ മ​റ്റു​ള്ള​വ​രി​ലേ​ക്ക് കൂ​ടി പ​ക​രു​മ്പോ​ഴാ​ണ് റ​മ​ദാ​നി​ന്റെ ആ​ത്മാ​വ് പൂ​ർ​ത്തി​യാ​കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ramadan Talkkuwaitnewsgulf news malayalam
News Summary - ramadan talk
Next Story