Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightനോ​മ്പ് ആ​സ​ക്തി​ക​ളെ...

നോ​മ്പ് ആ​സ​ക്തി​ക​ളെ നി​യ​ന്ത്രി​ക്കു​ന്നു

text_fields
bookmark_border
നോ​മ്പ് ആ​സ​ക്തി​ക​ളെ നി​യ​ന്ത്രി​ക്കു​ന്നു
cancel

നോ​മ്പ് എ​ന്ന​ത് പ്ര​ഭാ​തം മു​ത​ൽ പ്ര​ദോ​ഷം വ​രെ അ​ന്ന​പാ​നീ​യ​ങ്ങ​ളും ലൈം​ഗി​ക​ഭോ​ഗ​വും ഉ​പേ​ക്ഷി​ക്കു​ന്ന​തി​ന്റെ പേ​രാ​ണ്. ഇ​താ​ണ് നോ​മ്പി​ന്റെ നി​ർ​വ​ച​ന​വും അ​തി​ന്റെ ശ​രീ​ര​വും. നി​ർ​വ​ച​ന​ത്തി​ൽ അ​ത് ഒ​രു ഉ​പ​വാ​സം മാ​ത്ര​മാ​യി​രി​ക്കാം.. എ​ന്നാ​ൽ ഫ​ല​ത്തി​ൽ അ​ത് മ​നു​ഷ്യ​നെ ത​ന്റെ ആ​സ​ക്തി​ക​ളോ​ടു നേ​രി​ടാ​ൻ പ​ഠി​പ്പി​ക്കു​ന്ന പ​രി​ശീ​ല​ന​മാ​ണ്.

ത​നി​ക്കേ​റ്റ​വും ആ​സ​ക്തി​യു​ള്ള രു​ചി​യെ (ഉ​ദാ: മ​ധു​രം) നി​യ​ന്ത്രി​ക്കാ​ൻ ഒ​രാ​ൾ​ക്ക് സാ​ധി​ച്ചാ​ൽ മ​റ്റേ​ത് ഭ​ക്ഷ​ണ​വും നി​യ​ന്ത്രി​ക്കാ​നും സ​ന്തു​ലി​ത​മാ​യി ക്ര​മീ​ക​രി​ക്കാ​നും അ​യാ​ൾ​ക്ക് ക​ഴി​യു​ന്നു. എ​ന്ന​ത് പോ​ലെ, മ​നു​ഷ്യ​ന്റെ ജീ​വി​ത​ത്തി​ലെ വ​ലി​യ ആ​സ്ക​തി​ക​ളാ​യ ലൈം​ഗി​ക​ത​യേ​യും ആ​ഹാ​ര പാ​നീ​യ​ങ്ങ​ളെ​യും പ​രി​ധി​ക​ൾ​ക്കു​ള്ളി​ൽ നി​യ​ന്ത്രി​ച്ച് നി​ർ​ത്താ​ൻ സാ​ധി​ച്ചാ​ൽ അ​വ​ൻ ഏ​റ്റ​വും അ​ച്ച​ട​ക്ക​മു​ള്ള ജീ​വി​യാ​യി മാ​റും. അ​ത് വ്യ​ക്തി​യി​ലും സ​മൂ​ഹ​ത്തി​ലും വ​ലി​യ സ​ൽ​ഫ​ല​ങ്ങ​ൾ ഉ​ണ്ടാ​ക്കു​ന്നു. ജീ​വി​ത ശൈ​ലി​യി​ലും ധാ​ർ​മി​ക-​നൈ​തി​ക രം​ഗ​ങ്ങ​ളി​ലും അ​ത് അ​തു​ല്യ​മാ​യ ന​ന്മ സൃ​ഷ്ടി​ക്കു​ന്നു. ആ​ഗ്ര​ഹ​ത്തെ നി​യ​ന്ത്രി​ക്കാ​നു​ള്ള ശ​ക്തി​യാ​ണ് ആ​രോ​ഗ്യ​ത്തി​ന്റെ അ​ടി​സ്ഥാ​നം. നോ​മ്പ് ആ ​ശ​ക്തി​യെ പ​രി​ശീ​ലി​പ്പി​ക്കു​ന്നു.

ഭ​ക്ഷ​ണ​വും ലൈം​ഗി​ക​ത​യും മ​നു​ഷ്യ​ജീ​വി​ത​ത്തി​ലെ സ്വാ​ഭാ​വി​ക ആ​വ​ശ്യ​ങ്ങ​ളാ​ണ്. എ​ന്നാ​ൽ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ടാ​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ചൂ​ഷ​ണ​ങ്ങ​ളും സാ​മൂ​ഹി​ക വി​രു​ദ്ധ​ത​ക​ളും ഉ​ണ്ടാ​കു​ന്ന​ത് ഇ​തേ ര​ണ്ടു മേ​ഖ​ല​ക​ളി​ലാ​ണ്. അ​മി​ത​ഭോ​ഗ​വും അ​ധാ​ർ​മി​ക​ത​യും സ​മൂ​ഹ​ത്തി​ന്റെ സ​മ​തു​ലി​താ​വ​സ്ഥ ത​ക​ർ​ക്കു​ന്നു.

അ​തു​കൊ​ണ്ട് റ​മ​ദാ​ൻ വി​ശ​പ്പി​ന്റെ ക​ഥ​യ​ല്ല; അ​ത് നി​യ​ന്ത്ര​ണ​ത്തി​ന്റെ പ​ഠ​ന​മാ​ണ്. ഉ​ള്ളി​ലെ ആ​ഗ്ര​ഹ​ങ്ങ​ളെ നി​യ​ന്ത്രി​ക്കാ​ൻ ക​ഴി​യു​ന്ന മ​നു​ഷ്യ​നാ​ണ് സ​മൂ​ഹ​ത്തെ​യും സ്വ​യം​ത​ന്നെ​യും ന​യി​ക്കാ​ൻ ക​ഴി​യു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ramadan TalkKuwait Newsgulf news malayalam
News Summary - ramadan talk
Next Story