Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightലു​ലു ഹൈ​പ്പ​ർ...

ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ ‘റ​മ​ദാ​ൻ സൂ​ക്ക്’ ആ​രം​ഭി​ച്ചു

text_fields
bookmark_border
ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ ‘റ​മ​ദാ​ൻ സൂ​ക്ക്’ ആ​രം​ഭി​ച്ചു
cancel
camera_alt

ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ ‘റ​മ​ദാ​ൻ സൂ​ക്ക്’ ഉ​ദ്ഘാ​ട​ന​ത്തി​ൽ ചാ​രി​റ്റി ഗ്രൂ​പ്, ലു​ലു മാ​നേ​ജ്മെ​ന്റ്

പ്ര​തി​നി​ധി​ക​ൾ 

കു​വൈ​ത്ത് സി​റ്റി: വി​ല​ക്കു​റ​വും ​പ്ര​ത്യേ​ക ഓ​ഫ​റു​ക​ളു​മാ​യി റ​മ​ദാ​ൻ സ്പെ​ഷ​ൽ പ്ര​മോ​ഷ​ന്റെ ഭാ​ഗ​മാ​യി ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ ‘റ​മ​ദാ​ൻ സൂ​ക്ക്’ ആ​രം​ഭി​ച്ചു. അ​ൽ ഖു​റൈ​ൻ ഔ​ട്ട്‌​ലെ​റ്റി​ൽ കു​വൈ​ത്തി​ലെ പ്ര​ധാ​ന ചാ​രി​റ്റി ഗ്രൂ​പ്പു​ക​ളാ​യ ഹ്യൂ​മാ​നി​റ്റേ​റി​യ​ൻ റി​ലീ​ഫ് സൊ​സൈ​റ്റി, ന​മാ ചാ​രി​റ്റി, അ​ൽ​ന​ജാ​ത്ത് ചാ​രി​റ്റി എ​ന്നി​വ​യു​ടെ പ്ര​തി​നി​ധി​ക​ൾ ചേ​ർ​ന്ന് ‘റ​മ​ദാ​ൻ സൂ​ക്ക്’ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ഉ​ന്ന​ത മാ​നേ​ജ്മെ​ന്റ് പ്ര​തി​നി​ധി​ക​ളും ഉ​പ​ഭോ​ക്താ​ക്ക​ളും പ​​ങ്കെ​ടു​ത്തു. പ്ര​ത്യേ​ക ചാ​രി​റ്റി ഗി​ഫ്റ്റ് കാ​ർ​ഡു​ക​ളും ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ പു​റ​ത്തി​റ​ക്കി. റ​മ​ദാ​നി​ൽ രാ​ജ്യ​ത്തു​ട​നീ​ള​മു​ള്ള നി​ർ​ധ​ന​രാ​യ ആ​ളു​ക​ൾ​ക്ക് പ്ര​തി​ദി​നം 400ല​ധി​കം ഇ​ഫ്താ​ർ കി​റ്റു​ക​ൾ സൗ​ജ​ന്യ​മാ​യി വി​ത​ര​ണം ചെ​യ്യും.

ന​മാ ചാ​രി​റ്റി​ക്ക് പ്ര​ത്യേ​ക ഇ​ഫ്താ​ർ ഭ​ക്ഷ​ണ​ക്കി​റ്റു​ക​ൾ ന​ൽ​കു​മെ​ന്നും ലു​ലു മാ​നേ​ജ്മെ​ന്റ് അ​റി​യി​ച്ചു. റ​മ​ദാ​ൻ പ്ര​മോ​ഷ​ന്റെ ഭാ​ഗ​മാ​യി എ​ല്ലാ ഉ​ൽ​പ​ന്ന​ങ്ങ​ളും വി​ല​ക്കു​റ​വി​ൽ ല​ഭി​ക്കും. പ​ഴ​ങ്ങ​ൾ, പ​ച്ച​ക്ക​റി​ക​ൾ, ഫ്ര​ഷ്​ ആ​ൻ​ഡ്​ ഫ്രോ​സ​ൻ മാം​സം, മ​ത്സ്യം, ഭ​ക്ഷ്യ​യി​ത​ര ഉ​ൽ​പ​ന്ന​ങ്ങ​ൾ, ഇ​ല​ക്​​ട്രോ​ണി​ക്​​സ്, ഗി​ഫ്​​റ്റു​ക​ൾ തു​ട​ങ്ങി നി​ര​വ​ധി ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്ക് അ​തി​ശ​യ​ക​ര​മാ​യ ഓ​ഫ​റു​ക​ളും പ്ര​ത്യേ​ക കി​ഴി​വു​ക​ളും ല​ഭ്യ​മാ​ണ്.

റ​മ​ദാ​ൻ പ്ര​മോ​ഷ​ന്റെ ഭാ​ഗ​മാ​യി ലു​ലു​വി​ൽ ഒ​രു​ക്കി​യ പ്ര​ദ​ർ​ശ​നം

പ​ര​മ്പ​രാ​ഗ​ത റ​മ​ദാ​ൻ ഭ​ക്ഷ്യ​വ​സ്തു​ക്ക​ള​ട​ങ്ങി​യ 10 ദീ​നാ​റി​ന്റെ സ്റ്റാ​ൻ​ഡേ​ഡ് കി​റ്റ്, 15 ദീ​നാ​റി​നു​ള്ള പ്രീ​മി​യം കി​റ്റ് എ​ന്നി​വ ഒ​രു​ക്കി​യി​ട്ടു​ണ്ട്. കൂ​ടാ​തെ, സ​മ​ഗ്ര​മാ​യ ‘ന​ക്‌​സ​ത്‌​ന’, ‘ന​ക്‌​സ​ത്‌​ന പ്രീ​മി​യം’ കി​റ്റു​ക​ളു​മു​ണ്ട്. കു​വൈ​ത്തി​ലെ ലു​ലു​വി​ന്റെ എ​ല്ലാ ഔ​ട്ട് ലെ​റ്റു​ക​ളി​ലും ഈ ​ഓ​ഫ​റു​ക​ൾ ല​ഭ്യ​മാ​ണ്.

10, 25, 50 ദീ​നാ​റു​ക​ളു​ടെ ഗി​ഫ്റ്റ് കാ​ർ​ഡു​ക​ളും പു​റ​ത്തി​റ​ക്കി. ബ​ന്ധു​ക്ക​ൾ​ക്കോ സു​ഹൃ​ത്തു​ക്ക​ൾ​ക്കോ ജോ​ലി​ക്കാ​ർ​ക്കോ ഇ​ത്ത​രം കാ​ർ​ഡു​ക​ൾ സ​മ്മാ​നി​ക്കാ​നാ​കും. മി​ക​ച്ച നി​ല​വാ​ര​വും ആ​ക​ർ​ഷ​ക​മാ​യ ഓ​ഫ​റു​ക​ളു​മാ​യി ‘ഈ​ന്ത​പ്പ​ഴ ഉ​ത്സ​വം’ പ്ര​മോ​ഷ​ന്റെ പ്ര​ത്യേ​ക​ത​യാ​ണ്.

ആ​ക​ർ​ഷ​ണീ​യ​മാ​യ വി​ല​യി​ൽ വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ, താ​ങ്ങാ​വു​ന്ന വി​ല​യി​ൽ വ​ലി​യ സ്ക്രീ​ൻ ല​ഭി​ക്കു​ന്ന ‘ബി​ഗ് ടി.​വി മ​ജ്‍ലി​സ്’ എ​ന്നി​വ​യും സ്വ​ന്ത​മാ​ക്കാം. പ്ര​മോ​ഷ​ന്റെ ഭാ​ഗ​മാ​യി പ്ര​ത്യേ​ക സ്റ്റാ​ളു​ക​ളും നി​ർ​മി​തി​ക​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്. വ​രും​ദി​വ​സ​ങ്ങ​ളി​ൽ വ്യ​ത്യ​സ്ത പ​രി​പാ​ടി​ക​ളും കൂ​ടു​ത​ൽ ഓ​ഫ​റു​ക​ളും പ്ര​ഖ്യാ​പി​ക്കു​മെ​ന്നും ലു​ലു മാ​നേ​ജ്മെ​ന്റ് അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:lulu hypermarketramadan souk
News Summary - Ramadan Souk started at Lulu Hypermarket
Next Story