റമദാന് വിശ്വാസത്തെ നവീകരിക്കുന്നു -പേരോട് അബ്ദുറഹ്മാൻ സഖാഫി
text_fieldsഐ.സി.എഫ് കുവൈത്ത് റമദാന് മുന്നൊരുക്ക സമ്മേളനത്തിൽ പേരോട് അബ്ദുറഹ്മാൻ സഖാഫി സംസാരിക്കുന്നു
കുവൈത്ത് സിറ്റി: വിശ്വാസത്തെയും അതുവഴി മാനവിക ബോധത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകളെയും നവീകരിക്കുകയാണ് ഓരോ റമദാന് കാലവുമെന്ന് സമസ്ത കേരള ജംഇയ്യതുൽ ഉലമ സെക്രട്ടറി പേരോട് അബ്ദുറഹ്മാൻ സഖാഫി. മാനവികത, സഹജീവിസ്നേഹം, സഹിഷ്ണുത തുടങ്ങിയ മൂല്യങ്ങളിൽ ദൈനംദിന ഇടപാടുകളെ ക്രമപ്പെടുത്താൻ റമദാന് മാസം വിശ്വാസി സമൂഹത്തിന് പ്രചോദനമാകേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഐ.സി.എഫ് കുവൈത്ത് നാഷനൽ കമ്മിറ്റി ഇന്ത്യൻ സെൻട്രൽ സ്കൂളിൽ സംഘടിപ്പിച്ച റമദാന് മുന്നൊരുക്ക സമ്മേളനത്തിൽ ഉദ്ബോധന പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. ഐ.സി.എഫ് കുവൈത്ത് പ്രസിഡന്റ് അലവി സഖാഫി തെഞ്ചേരി അധ്യക്ഷത വഹിച്ചു. അഹ്മദ് സഖാഫി കാവനൂർ ഉദ്ഘാടനം നിർവഹിച്ചു. അബ്ദുൽ അസീസ് സഖാഫി പങ്കെടുത്തു. അബ്ദുല്ല വടകര സ്വാഗതവും അബ്ദുൽ റസാഖ് സഖാഫി നന്ദിയും പറഞ്ഞു.

