റമദാനെ വരവേൽക്കാൻ ഒരുക്കം തുടങ്ങി
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് റമദാന് മാസത്തെ വരവേല്ക്കുന്നതിനുള്ള ഒരുക്കം ആരംഭിച്ചതായി കുവൈത്ത് ഔഖാഫ് മന്ത്രാലയം. 1600ലേറെ പള്ളികളില്‍ ഇതിനായുള്ള സൗകര്യങ്ങളും സുരക്ഷയും ഒരുക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി ഔഖാഫ് മന്ത്രി ഡോ. അബ്ദുൽ അസീസ് അൽ മജീദ് അറിയിച്ചു.
മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വിവിധ ഗവർണറേറ്റുകളിലെ മസ്ജിദ് ഡയറക്ടർമാരോട് പള്ളികളുടെ അറ്റകുറ്റപ്പണികൾ ഉടന്‍ പൂർത്തീകരിക്കാന്‍ അദ്ദേഹം നിർദേശം നല്കി. പള്ളികളിലെ സുരക്ഷ, യാചകരെ തടയൽ, റമദാനിൽ സംഭാവനകൾ നിയന്ത്രിക്കൽ, മെഡിക്കല്‍ സേവനങ്ങള്‍ തുടങ്ങിയ വിഷയങ്ങൾ യോഗത്തില്‍ ചര്‍ച്ചയായി. റമദാനിലെ രാത്രിനമസ്കാരമായ തറാവീഹിനു പുറമെ ഇഅ്തികാഫ്, ഇസ്ലാമിക പഠന ക്ലാസുകള്‍ എന്നിവയും പള്ളികളില്‍ നടക്കും. സ്ത്രീകള്‍ക്ക് പള്ളികളില്‍ ഇഅ്തികാഫിന് സൗകര്യമൊരുക്കുമെന്നും സൂചനകളുണ്ട്. റമദാന് മാസത്തിൽ വിവിധയിടങ്ങള്‍ കേന്ദ്രീകരിച്ച് വ്യത്യസ്ത പരിപാടികളും മന്ത്രാലയം സംഘടിപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

