റമദാൻ ഒരുക്കം തുടങ്ങി കുവൈത്ത്
text_fieldsകുവൈത്ത് സിറ്റി: റമദാൻ മാസത്തെ അനായാസമായും സുഖമായും സ്വീകരിക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കിവരുന്നതായി ഔഖാഫ്, ഇസ്ലാമികകാര്യ മന്ത്രാലയം ആക്ടിങ് അണ്ടർ സെക്രട്ടറി മുഹമ്മദ് അൽ ഒലൈം അറിയിച്ചു. വിശ്വാസികൾക്ക് സാംസ്കാരികവും ബോധവത്കരണവുമായ വിവിധ പരിപാടികൾ നടത്തും. ഇതിനായി പള്ളികളെയും പ്രത്യേക ടീമുകളെയും ഒരുക്കുന്നതിന് മന്ത്രാലയം നടപടികൾ ആരംഭിച്ചിട്ടുണ്ട്.
വിവിധ നിർമാണവസ്തുക്കളുടെയും പദ്ധതികളുടെയും ‘സഖിഫ’ പ്രദർശന ഉദ്ഘാടന വേളയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മികച്ച പവിലിയനിനായുള്ള മത്സരം, ആശയങ്ങൾ തയാറാക്കുന്നതിനും ആശയങ്ങളെ പ്രോജക്ടുകളാക്കി മാറ്റുന്നതിനുമുള്ള മോട്ടിവേഷനൽ പ്രഭാഷണങ്ങൾ തുടങ്ങി നിരവധി പരിപാടികൾ പ്രദർശനത്തോടൊപ്പം നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

